'മിഹ്‌റാബ്' കേരള ഖുത്വബാ സമ്മിറ്റ് ഇന്ന്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി 'നേര്‍വഴിയുടെ താവഴി' എന്ന പ്രമേയത്തില്‍ നടത്തുന്ന കേരള ഖുത്വബാ സമ്മിറ്റ് ഇന്ന് കോഴിക്കോട് എലത്തൂര്‍ എം.ഐ.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത 100ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ആദര്‍ശ കാംപയിനിനോടനുബന്ധിച്ചാണ് ഖുത്വബാ സമ്മിറ്റ്.
രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൊയ്യോട് ഉമ്മര്‍ മുസ്്‌ലിയാര്‍ അധ്യക്ഷനാകും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.വി അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍, സത്താര്‍ പന്തലൂര്‍ പ്രസംഗിക്കും. മുഹമ്മദ് സാദിഖ് ഫൈസി താനൂര്‍ (സമുദ്ധാരണത്തിന്റെ ഉലമാ ആക്ടിവിസം), മുഹമ്മദ് നിസാം പാവറട്ടി (പെരുമാറ്റത്തിന്റെ രീതിശാസ്ത്രം), സി.ഹംസ (ആത്മീയ നവോത്ഥാനത്തിന്റെ ആചാരപരിസരം), അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ (തസ്‌കിയത്തിന്റെ ആത്മവിചാരം), ഉമര്‍ ഫൈസി മുക്കം (ലൈറ്റ് ഓഫ് മദീന), റഹ്മത്തുല്ലാ ഖാസിമി മൂത്തേടം ( മിഹ്‌റാബിന്റെ സന്ദേശം) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
ആദര്‍ശ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 1000 ആദര്‍ശ പ്രഭാഷണങ്ങളുടെ പ്രൊജക്ട് നാസര്‍ ഫൈസി കൂടത്തായി അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."