സ്വകാര്യബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: അഞ്ച് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരം പിന്‍വലിച്ചതെന്ന് ബസുടമകള്‍ വ്യക്തമാക്കി.
ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്കില്‍ മാറ്റം വരുത്തുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി സമരക്കാരെ അറിയിച്ചു. മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും സ്വകാര്യബസ്സുടമകള് നടത്തുന്ന സമരത്തെ നേരിടാന്‍ ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കാന്‍ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയപ്പോള്‍ സമരം പരാജയപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്. നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."