പരീക്ഷ കുറ്റമറ്റതാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
പട്ന: പരീക്ഷാ ക്രമക്കേട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് നടത്തുന്ന 10ാം ക്ലാസ് പരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നാളെയാണ് 10ാം ക്ലാസ് പരീക്ഷ തുടങ്ങുന്നത്. വിദ്യാര്‍ഥികള്‍ ഷൂ, സോക്സ് എന്നിവ ധരിച്ച് പരീക്ഷാ ഹാളില്‍ കയറാന്‍ പാടില്ല. എന്നാല്‍ ഹവായ് ചെരുപ്പ് ധരിക്കുന്നതിന് വിലക്കില്ല. കഴിഞ്ഞവര്‍ഷം പരീക്ഷാ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ 985 വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു. അധ്യാപകരോട് മോശം പെരുമാറ്റത്തിന്റെ പേരില്‍ 25 വിദ്യാര്‍ഥികള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഈ വര്‍ഷം 17.70 ലക്ഷം വിദ്യാര്‍ഥികളാണ് 10ാം ക്ലാസ് പരീക്ഷയെഴുതുന്നത്. ഇതിനായി 1426 പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 25 വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ ഒരു അധ്യാപകന് എന്ന നിലയിലാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ പരീക്ഷാ ഹാളിന് 200 മീറ്റര്‍ ചുറ്റളവില്‍ 144ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്മാന് ആനന്ദ് കിഷോര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."