അതിര്‍ത്തിയില്‍ കുടുങ്ങിയ റോഹിംഗ്യകളെ സര്‍ക്കാര്‍വൃത്തങ്ങള്‍ സന്ദര്‍ശിച്ചു
ധാക്ക: അതിര്‍ത്തിയില്‍ കുടുങ്ങിയ റോഹിംഗ്യകളെ ബംഗ്ലാദേശ്, മ്യാന്മര് സര്‍ക്കാര്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അഭയാര്‍ഥികള്‍ കുടുങ്ങിപ്പോയ പ്രദേശത്ത് ഇരുരാജ്യങ്ങളുടെയും ഉന്നതവൃത്തങ്ങള്‍ എത്തിയത്.
ബംഗ്ലാദേശിനും മ്യാന്മറിനും ഇടയിലുള്ള അതിര്‍ത്തി ഗ്രാമത്തിലാണ് 5,300ഓളം അഭയാര്‍ഥികള്‍ കുടുങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍നിന്ന് പുറപ്പെട്ട ശേഷം ഇവര്‍ ഈ ഗ്രാമങ്ങളില്‍ കഴിയുകയായിരുന്നു. നാട്ടിലെ സുരക്ഷാസജ്ജീകരണങ്ങളുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ ഇവര്‍ ഇവിടെ തന്നെ തങ്ങുകയായിരുന്നു.
റോഹിംഗ്യകള്‍ക്കെതിരായ സൈനിക അതിക്രമത്തെ തുടര്‍ന്ന് ഏഴു ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്. പിന്നീട് മ്യാന്മര്-ബംഗ്ലാദേശ് സര്‍ക്കാരുകള്‍ തമ്മില്‍ നടന്ന നിരന്തര ചര്‍ച്ചയ്ക്കൊടുവിലാണ് അഭയാര്‍ഥികളെ നാട്ടിലേക്കു തിരിച്ചെത്തിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി നിരവധി പേര് മ്യാന്‍മറിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."