HOME
DETAILS

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

  
Web Desk
November 02, 2024 | 4:10 PM

Waqf encroachment in Karnataka Decision to withdraw notice issued

ബംഗളൂരു: കര്ണാടകയില് വഖ്ഫ് ഭൂമിയിലെ കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസ് പിന്വലിക്കുന്നു. ഇക്കാര്യത്തില് കര്ഷകര്ക്ക് നോട്ടീസ് പിന്വലിക്കണമെന്നും നോട്ടീസിന്റെ പേരില് നടപടിയെടുക്കരുതെന്നും എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്മാര്ക്കും നിര്ദേശം നല്കിയതായി കര്ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇക്കാര്യത്തില് റവന്യൂ രേഖകള് അന്തിമമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിജയപുര ജില്ലയില് ഏതാനും കര്ഷകര് കൈവശംവെച്ച ഭൂമി ഏറ്റെടുക്കാനായി വഖ്ഫ് ബോര്ഡ് നോട്ടീസ് നല്കിയിരുന്നു. ഹിന്ദുത്വസംഘടനകള് ഇതു വലിയവിവാദമാക്കുകയും വിദ്വേഷപ്രചാരങ്ങള് നടത്തിവരികയും ചെയ്യുന്നതിനിടെയാണ് സിദ്ധരാമയ്യ സര്ക്കാരിന്റെ നടപടി.

 വഖ്ഫ് ഭൂമി ഏറ്റെടുക്കല് സംബന്ധിച്ച് പുറപ്പെടുവിച്ച എല്ലാ നോട്ടീസുകളും കത്തുകളും പിന്വലിക്കാന് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്മാര്ക്കും മുഖ്യമന്ത്രി നല്കിയിട്ടുണ്ടെന്നും പ്രശ്‌നം ഇപ്പോള് പരിഹരിച്ചതായും പരമേശ്വര പറഞ്ഞു. ഭൂമി 50 വര്ഷം മുമ്പ് തങ്ങളുടെ പേരില് രജിസ്റ്റര് ചെയ്തതായി വഖ്ഫ് ബോര്ഡ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്, ഇവ സ്ഥിരീകരിക്കുന്നതിന് വഖ്ഫിന്റെയും റവന്യൂവകുപ്പിന്റെയും രേഖകള് ഒത്തുപോകണം. ഒത്തുചേരുന്നില്ലെങ്കില് റവന്യൂ രേഖകളായിരിക്കും പരിഗണിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.

മുന്കൂര് അറിയിപ്പുകളോ നിയമ നടപടികളോ ഇല്ലാതെ ഭൂരേഖകളില് അനധികൃത മാറ്റങ്ങള് വരുത്തിയാല് ഉടന് അസാധുവാക്കണമെന്ന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു. ഇന്നലെ ചേര്ന്ന പ്രത്യേകയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമ, പാര്ലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീല്, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, മുതിര്ന്ന ഉദ്യോഗസ്ഥര് എന്നിവര് യോഗത്തില് പങ്കെടുത്തു. എന്നാല്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ് മന്ത്രി ബി. ഇസഡ് സമീര് അഹമ്മദ് ഖാന് പങ്കെടുത്തില്ല. അതേസമയം, കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്കിയത് ബി.ജെ.പി സര്ക്കാരാണെന്ന് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര് പറഞ്ഞു. വഖ്ഫ് നിയമം അനുസരിച്ച് നോട്ടീസ് നല്കാനും റവന്യൂ രേഖകള് മാറ്റാനും തുടക്കമിട്ടത് ബി.ജെ.പിയാണ്. ഒരു കര്ഷകനെയും കുടിയൊഴിപ്പിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന് ഇതിന് വിരുദ്ധമായി പ്രവര്ത്തിച്ചാല് തിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Waqf encroachment in Karnataka Decision to withdraw notice issued



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  11 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  11 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  11 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  11 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  11 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  11 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  11 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  11 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  11 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  11 days ago