HOME
DETAILS

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

  
Web Desk
November 03, 2024 | 12:49 AM

Hizbollah Attacks Israeli Airbase and Arms Factory Casualties Reported

ടെല്‍അവീവ്: ഇസ്‌റാഈലിലെ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ലബനാനിലെ ഹിസ്ബുല്ല. ടെല്‍അവീവിനു തെക്കുള്ള പല്‍മാഷിം വ്യോമതാവളത്തിനു നേരെ ഇന്നലെ രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്. നഹാറിയയിലുള്ള ആയുധ ഫാക്ടറിക്കുനേരെയും ആക്രമണമുണ്ടായി. 30 ഡ്രോണുകള്‍ അയേണ്‍ ഡോം പ്രതിരോധം മറികടന്ന് നാശംവിതച്ചു. നാശനഷ്ടക്കണക്ക് ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല.

ടെല്‍അവീവിനടുത്ത ഹഷറോണ്‍ നഗരത്തിലുണ്ടായ ഹിസ്ബുല്ല ആക്രമണത്തില്‍ 19 പേര്‍ക്കു പരുക്കേറ്റു. റോക്കറ്റുകള്‍ പതിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ലബനാനില്‍നിന്ന് മൂന്ന് റോക്കറ്റുകള്‍ മധ്യ ഇസ്‌റാഈലിലേക്ക് കുതിച്ചെത്തി. രണ്ടെണ്ണത്തെ അയേണ്‍ ഡോം ഉപയോഗിച്ച് തകര്‍ത്തെങ്കിലും ഒന്ന് പ്രതിരോധം മറികടന്ന് നാശംവിതയ്ക്കുകയായിരുന്നു.

റോക്കറ്റ് പതിച്ച് 11 പേര്‍ക്കുപരുക്കേറ്റതായി ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. ജനവാസ പ്രദേശമായ ടിരയിലാണ് റോക്കറ്റ് പതിച്ചത്. ഇവിടെ തകര്‍ന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. കഴിഞ്ഞയാഴ്ച മജ്ദ് അല്‍ കറം നഗരത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചയ്ക്കുശേഷം വടക്കന്‍ ഇസ്‌റാഈലിനുനേരെയും റോക്കറ്റ് ആക്രമണമുണ്ടായി. 35 പ്രൊജക്ടൈലുകള്‍ പ്രദേശത്തിനു നേരെ വന്നതായി ദേശീയ മാധ്യമമായ കാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പലതും നാശംവരുത്തി.

മറ്റൊരു നഗരമായ ഇലാത്തിനു നേരെ ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങളുടെ ഡ്രോണ്‍ ആക്രമണുണ്ടായി. എന്നാല്‍ സൈനിക കേന്ദ്രത്തിനു നേരെ വന്ന ഡ്രോണുകള്‍ വെടിവച്ചിട്ടതായി ഐ.ഡി.എഫ് അറിയിച്ചു.

ഇറാന്‍ ആക്രമണം ഭയന്ന് ബെന്‍ഗൂറിയന്‍ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ വെള്ളിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെനിന്നുമുള്ള യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതിനാല്‍ ഇനി അടുത്ത വര്‍ഷം മാര്‍ച്ചിലേ ഈ ടെര്‍മിനല്‍ തുറക്കൂ.

സൈനിക വാഹനം തകര്‍ത്ത് ഹമാസ് 

തുല്‍കരമിലെ ഇസ്‌റാഈല്‍ സൈനിക താവളത്തിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ സൈനിക വാഹനം തകര്‍ന്നു. ഇതിന്റെ വിഡിയോ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു.

ഈമാസം ഒന്നിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 15 ഇസ്‌റാഈലി സൈനികര്‍ക്ക് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നു. ശേഷം വീണ്ടും ഹമാസ് ആക്രമണം നടത്തിയത് ഇസ്‌റാഈലിനെ ഞെട്ടിച്ചിരിക്കുകയാണ്. ഗസ്സയിലും ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. ഏറെയും കുട്ടികളാണ്.

Hezbollah launched a significant attack on an Israeli airbase and arms factory, resulting in multiple casualties and injuries, marking a major escalation in the ongoing Israel-Hezbollah conflict



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  a day ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  a day ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  a day ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  a day ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  a day ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  a day ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  a day ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  a day ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  a day ago