അര്‍ത്തുങ്കല്‍ പള്ളിക്കെതിരേ വിവാദപരാമര്‍ശം; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നെന്നും അത് വീണ്ടെടുക്കുകയാണ് ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നുമുള്ള പരാമര്‍ശത്തിന് എതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്കിയ ഹരജി ഹൈക്കോടതി തള്ളി. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ശരിയായ രീതിയിലുള്ള അന്വേഷണം നടത്തിയില്ലെങ്കില്‍ ഇത് വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് തീകൊളുത്തുകയോ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യും. അത് ആ പ്രദേശത്ത് മാത്രമായിരിക്കില്ല മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തേക്കാം. തീര്‍ഥാടക കേന്ദ്രമായ ഇവിടേക്ക് ലക്ഷക്കണക്കിന് പേരാണ് പ്രാര്‍ഥനക്കായി എത്തുന്നതെന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
മതവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശമാണ് ടി.ജി മോഹന്‍ദാസ് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കൂടി നടത്തിയതെന്ന് ആരോപിച്ച് ടി.ടി ജിസ്മോന് നല്കിയ പരാതിയില്‍ 2017ല്‍ അര്‍ത്തുങ്കല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."