ജൈവ വിഭവങ്ങളാല്‍ ഭോജനശാല സമൃദ്ധം
തൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭോജനശാല ജൈവ വിഭവങ്ങളാല്‍ സമൃദ്ധം. തീര്‍ത്തും ജൈവ രീതിയില്‍ ഉല്‍പാദിപ്പിച്ച സാധനങ്ങള്‍ കൊണ്ടുണ്ടാക്കിയ മികച്ച ഗുണനിലവാരമുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് പ്രതിനിധികള്‍ക്കു നല്‍കുന്നത്.
ഇന്നലെ ഉച്ചയ്ക്കു പ്രതിനിധികള്‍ക്കും ക്ഷണിക്കപ്പെട്ട നിരീക്ഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി വിളമ്പിയ ഊണില്‍ 'എല്ലാം ശരി' ആയിരുന്നു. സമ്മേളനത്തിനായി പ്രത്യേകം കൃഷിചെയ്തുണ്ടാക്കിയ അരിയുടെ ചോറും പച്ചക്കറികളും. പ്രത്യേകം വളര്‍ത്തിയ മത്സ്യം പൊരിച്ചതും കറിവച്ചതും. വളര്‍ത്തുകോഴിയുടെ ഇറച്ചി പൊരിച്ചതു വേറെയും.
ഭോജനശാലയിലും കുടിവെള്ള സജ്ജീകരണത്തിലും എവിടെയുമില്ല പ്ലാസ്റ്റിക്. കുടിവെള്ളം ശേഖരിച്ചതു മണ്‍പാത്രത്തില്‍. കുടിക്കുന്നതു മണ്‍ചഷകത്തില്‍. സമ്മേളന വേദിയിലും പ്രതിനിധികള്‍ക്കും വെള്ളം എത്തിക്കുന്നത് മണ്‍കുപ്പിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."