HOME
DETAILS
MAL
പ്രത്യേകാധികാരം അവകാശമെന്ന് ചന്ദ്രബാബു നായിഡു
backup
February 23 2018 | 03:02 AM
അമരാവതി: സംസ്ഥാനത്ത് പ്രത്യേകാധികാരം അവകാശമാണെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. കേന്ദ്ര ബജറ്റില്‍ സംസ്ഥാനം അവഗണിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഉയര്‍ന്ന വിവാദങ്ങള്‍ ശക്തമായിരിക്കെയാണ് കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കി മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്.
സംസ്ഥാനം വിഭജിക്കപ്പെട്ടതോടെ ആന്ധ്രയുടെ വികസനത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
തമിഴ്നാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."