HOME
DETAILS
MAL
ബാങ്ക് വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകനും അറസ്റ്റില്‍
backup
February 23 2018 | 03:02 AM
കാന്‍പൂര്‍: ഏഴ് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 3.695 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ റോട്ടോമാക് പെന്‍ കമ്പനി ഉടമ വിക്രം കോത്താരി, മകന് രാഹുല്‍ കോത്താരി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇരുവരേയും ചോദ്യം ചെയ്യാനായി സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് വിക്രം കോത്താരിയുടെ യു.പിയിലെ കാന്‍പൂരിലുള്ള കമ്പനി, അദ്ദേഹത്തിന്റെ വസതി എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
കോത്താരി, ഭാര്യ സാധന, മകന് രാഹുല്‍ എന്നിവര്‍ക്കെതിരേ നരത്തെ തന്നെ സി.ബി.ഐ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."