രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍
കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞ് ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍. രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൊതുപ്രസ്താവനയിലൂടെ പറഞ്ഞു.
ജനാധിപത്യമെന്നത് സ്വന്തം ബോധ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും പുറത്തുള്ളവരോട് ആശയപരമായി സംവദിക്കാനുള്ള ഔന്നത്യം കൂടിയാണ്. തനിക്ക് പുറത്തുള്ളവ പരിഗണിക്കപ്പെടാത്ത ഒരിടവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഇടമാണെന്ന് കരുതിക്കൂടാ. ഹിംസ അരാഷ്ട്രീയമാവുന്നത് അത് അപരത്വത്തെ സമ്പൂര്‍ണമായി ഹനിക്കുന്നുവെന്നത് കൊണ്ടുകൂടിയാണ്. കൊലപാതകങ്ങളോട് മാധ്യമങ്ങള്‍ പുലര്‍ത്തിപ്പോരുന്ന നിരുത്തരവാദപരമായ പക്ഷംചേരല്‍ എരിതീയില്‍ എണ്ണ ഒഴിക്കലാണ്. കുറേക്കൂടി ആഴത്തിലും ചരിത്രപരമായും മാധ്യമങ്ങള്‍ ഇടപെടുമ്പോള്‍ മാത്രമേ സമാധാനത്തിനുള്ള പൊതുമനസ്സ് രൂപപ്പെടുത്താനാവൂവെന്നും പ്രസ്താവന പറയുന്നു.
വൈശാഖന്‍, ടി.വി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, കമല്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, സുനില്‍ പി. ഇളയിടം, പി.ടി കുഞ്ഞുമുഹമ്മദ്, അശോകന്‍ ചരുവില്‍, കെ.പി രാമനുണ്ണി, പ്രിയനന്ദന്‍, വി.കെ ജോസഫ്, പി.കെ പോക്കര്‍, ടി.ഡി രാമകൃഷ്ണന്‍, ടി.എ സത്യപാലന്‍, ഇ.പി രാജഗോപാലന്‍, കരിവള്ളൂര്‍ മുരളി, ഭാസുരേന്ദ്ര ബാബു, എന്‍. മാധവന്‍ കുട്ടി, ജി.പി രാമചന്ദ്രന്‍, പി.കെ പാറക്കടവ്, വി.ടി മുരളി, ഡോ.ഖദീജ മുംതാസ്, ടി.വി മധു, കെ.എം അനില്‍, വീരാന്‍കുട്ടി, ഷിബു മുഹമ്മദ്, സോണിയ ഇ.പി, ഗുലാബ് ജാന്‍, രാജേന്ദ്രന്‍ എടത്തുംകര, അനില്‍കുമാര്‍ തിരുവോത്ത്, എ.കെ അബ്ദുല്‍ ഹക്കീം, ഡോ. പി സുരേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, റഫീഖ് ഇബ്രാഹിം, രാജേഷ് ചിറപ്പാട്, രാജേഷ് എരുമേലി എന്നിവരാണ് പ്രസ്താവനയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."