രാജസ്ഥാന് നിയമസഭയില്‍ പ്രേതബാധ; യാഗം നടത്തണമെന്ന് എം.എല്‍.എമാര്‍!
ജോധ്പൂര്‍: രാജസ്ഥാന് നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന് എം.എല്‍.എമാര്‍ ! പ്രേതത്തെ ഒഴിപ്പിക്കാന്‍ യാഗം നടത്തണമെന്നും അവര്‍ മുഖ്യമന്ത്രി വസുന്ധര രാജെയോട് ആവശ്യപ്പെട്ടു.
കീര്‍ത്തികുമാരി, കല്യാണ്‍ സിങ് എന്നീ രണ്ട് സിറ്റിങ്ങ് എം.എല്‍.എമാര്‍ അടുത്തിടെ മരിച്ചത് നിയമസഭാ മന്ദിരം സ്ഥാപിച്ചത് ശ്മശാനത്തിലായതുകൊണ്ടാണ്. ഇതുകാരണം ഇവിടെ പ്രേതബാധയുണ്ടെന്നും പരിഹാരത്തിന് യാഗം നടത്തണമെന്നുമാണ് ബി.ജെ.പി എം.എല്‍.എമാരായ ഹബീബുര്‍ റഹ്്മാന്‍, കലുലാല്‍ ഗുര്‍ജാര്‍ എന്നിവര്‍ മുഖ്യമന്ത്രിയെ നേരിട്ട് ബോധിപ്പിച്ചത്.
എന്നാല്‍ മറ്റ് എം.എല്‍.എമാരാകട്ടെ ഇത്തരമൊരു വാദഗതിയെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. അന്ധവിശ്വാസം വളര്‍ത്താനുള്ള നീക്കമാണിതെന്ന് ഇവര്‍ ആരോപിച്ചു. നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ബി.ജെ.പി എം.എല്‍.എ ബി. സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."