HOME
DETAILS

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; എച്ച്-1 ബി വിസ നിയമം യു.എസ് വീണ്ടും കര്‍ശനമാക്കി

  
backup
February 23 2018 | 22:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a


വാഷിങ്ടണ്‍: ഇന്ത്യന്‍ തൊഴിലാളികള്‍ക്കു തിരിച്ചടിയാകുന്ന നീക്കവുമായി വീണ്ടും അമേരിക്കന്‍ ഭരണകൂടം. എച്ച്-1 ബി വിസാ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി യു.എസ് ഭരണകൂടം പുതിയ നയം പ്രഖ്യാപിച്ചു.
മാതൃ കമ്പനിയില്‍നിന്ന് മറ്റ് കമ്പനികളിലേക്ക് ജോലിയാവശ്യാര്‍ഥം ഡെപ്യൂട്ടേഷനില്‍ മാറുന്ന തൊഴിലാളികളുടെ വിസാനടപടിക്രമങ്ങളാണു പുതുതായി കര്‍ക്കശമാക്കിയിരിക്കുന്നത്.വ്യാഴാഴ്ചയാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വിസസ് എന്ന പേരിലുള്ള ഏഴു പേജുള്ള പുതിയ നയം യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജീവനക്കാരെ മറ്റ് കമ്പനികളിലേക്കു വിടുന്നതിനുള്ള വിശദീകരണം മാതൃകമ്പനികള്‍ തന്നെ നേരിട്ട് അധികൃതര്‍ക്കു നല്‍കണം.
അതോടൊപ്പം ഈ തൊഴിലാളിയുടെ ജോലി വൈദഗ്ധ്യത്തെ കുറിച്ചും വിശദീകരണം നല്‍കണം. തുടര്‍ന്നു നല്‍കുന്ന എച്ച്-1 ബി വിസയ്ക്ക് മൂന്നു വര്‍ഷത്തെ കാലാവധി മാത്രമേ ഉണ്ടാകൂ.അമേരിക്കയില്‍ വിദഗ്ധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്ന ചെറിയ കാലത്തേക്കുള്ള വിസയാണ് എച്ച്-1 ബി. വിദഗ്ധ മേഖലയിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. ഈ വിസ ലഭിക്കുന്നവരില്‍ 68 ശതമാനവും ഇന്ത്യക്കാരാണ്.
ബാങ്കിങ്, ഐ.ടി, കൊമേഴ്‌സ്യല്‍ സര്‍വിസ് തുടങ്ങിയ വിഭാഗങ്ങളിലായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ വിസ ലഭിക്കാറ്. 2016ലെ കണക്കനുസരിച്ച് 1,26,692 ഇന്ത്യക്കാര്‍ക്കാണ് എച്ച്-1 ബി വിസ അനുവദിച്ചിട്ടുള്ളത്. പുതിയ നയം ഇന്ത്യന്‍ ഐ.ടി കമ്പനികളെയും അവിടങ്ങളിലെ തൊഴിലാളികളെയുമാണ് കൂടുതല്‍ ബാധിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago