HOME
DETAILS

കേന്ദ്രം പണം നല്‍കിയത് ആരാധനാലയ വികസനത്തിന്: അല്‍ഫോണ്‍സ് കണ്ണന്താനം

  
backup
February 24 2018 | 23:02 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%86


ഷില്ലോങ്: മേഘാലയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് മാത്രമല്ല ക്ഷേത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പണം വാഗ്ദാനം ചെയ്യുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
മേഘാലയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് അല്‍ഫോണ്‍സ് കണ്ണന്താനം കോണ്‍ഗ്രസ് അധ്യക്ഷന്റെ വാദത്തെ എതിര്‍ത്തത്.
ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കെടുക്കുന്നുവെന്ന രാഹുലിന്റെ ആരോപണത്തേയും അദ്ദേഹം വിമര്‍ശിച്ചു.
പള്ളികള്‍ വിലകൊടുത്തു വാങ്ങാന്‍ കഴിയുന്നവയാണോ? ആരാധനാലയങ്ങളുടെ വികസനത്തിന് 70 കോടിയാണ് കേന്ദ്രം വകയിരുത്തിയത്. ഇത് ഏതെങ്കിലും മത വിഭാഗത്തിന് മാത്രമായുള്ളതല്ല.
70 വര്‍ഷത്തോളം കേന്ദ്രത്തിലും 45 വര്‍ഷത്തോളം മേഘാലയയിലും കോണ്‍ഗ്രസ് ഭരിച്ചിട്ടും ക്രിസ്ത്യാനികള്‍ക്ക് വേണ്ടി എന്താണ് അവര്‍ ചെയ്തതെന്നും കണ്ണന്താനം ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  4 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  4 days ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  4 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  4 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  4 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  4 days ago