HOME
DETAILS
MAL
ഭര്‍ത്താവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഭാര്യ എത്തിയത് നവജാത ശിശുവുമായി
backup
February 24 2018 | 23:02 PM
ന്യൂഡല്‍ഹി: പ്രിയപ്പെട്ടവരുടെ മരണം ഏതൊരാളെയും തളര്‍ത്തും. ഭര്‍ത്താവാണെങ്കില്‍ അതിന്റെ തീവ്രത കൂടുതലയിരിക്കും. എന്നാല്‍ വ്യോമസേനാ ഉദ്യഗസ്ഥനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസം മാത്രമായ നവജാത ശിശുവിനോടൊപ്പം അന്തിമോപചാരം അര്‍പ്പിക്കാന്‍ യൂനിഫോമിലെത്തിയ സൈനിക ഉദ്യോഗസ്ഥയുടെ ചിത്രത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
അസമില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഡി വദ്സിന്റെ ഭാര്യ മേജര്‍ കുമുദ് ദുര്‍ഗയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.
ഈ മാസം 15ന് ആണ് ഡി. വദ്സ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അസമിലെ മാജുലി ദ്വീപില്‍ തകര്‍ന്നു വീണത്. കുഞ്ഞിനെയുമെടുത്ത് ഭര്‍ത്താവിനടുത്തേക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ കുമുദ് ദുര്‍ഗയുടെ കരുത്തിനെയും ധീരതയെയും വാഴ്ത്തുകയാണ് സാമൂഹിക മാധ്യമങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."