HOME
DETAILS

സംസ്ഥാന ഡ്രാഗണ്‍ ബോട്ട് മത്സരം അനധികൃതമെന്ന് ദേശീയ ഫെഡറേഷന്‍

  
backup
February 25, 2018 | 1:21 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%be%e0%b4%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d



ആലപ്പുഴ :പയ്യന്നൂരിലെ കുന്നരുക്കുറുക്കടവ് പുഴയില്‍ ഇന്ന് നടക്കാനിരിക്കുന്ന സംസ്ഥാന ഡ്രാഗണ്‍ ബോട്ട് മത്സരങ്ങള്‍ അനധികൃതമെന്ന് ദേശീയ ഫെഡറേഷന്‍.
മത്സരങ്ങള്‍ നടത്താന്‍ അസോസിയേഷന് അധികാരമില്ലെന്നും കഴിഞ്ഞ 2017 മാര്‍ച്ച് 10ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷനെ പിരിച്ചുവിട്ടതായും ഫെഡറേഷന്‍ ദേശീയ സെക്രട്ടറി റെജി സുധാകരന്‍ സുപ്രഭാതത്തോട് പറഞ്ഞു. മത്സരം ഉദ്ഘാടനം ചെയ്യാന്‍ തുറമുഖ മന്ത്രി കടന്നപളളി രാമചന്ദ്രന്‍ എത്തുന്നത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്.
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിലെ ആലപ്പുഴയില്‍ നടന്ന തുഴച്ചില്‍ മത്സരങ്ങളുടെ നടത്തിപ്പില്‍ വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനേ തുടര്‍ന്നാണ് ദേശീയ ഫെഡറേഷന്‍ കേരളത്തിലെ അസോസിയേഷന്‍ പിരിച്ചുവിട്ടത്. ഇതില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.
നേരത്തെ ഡി വിജയകുമാര്‍ സെക്രട്ടറിയും ഗോകുലം ഗോപാലന്‍ പ്രസിഡന്റുമായുളള അസോസിയേഷനാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ കമ്മിറ്റിയെയാണ് പിരിച്ചുവിട്ടത്. ഇപ്പോള്‍ അഡ്വ. അനില്‍ബോസ് ചെയര്‍മാനായുളള ഇന്ററിം കമ്മിറ്റിയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
എന്നാല്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരങ്ങള്‍ രാവിലെ സംസ്ഥാന തുറമുഖ മന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ പുറത്താക്കിയ പ്രസിഡന്റ് ഗോകുലം ഗോപാലന്‍ വൈകുന്നേരം സമാപന സമ്മേളനവും സമ്മാന വിതരണവും നടത്തും. മത്സരങ്ങള്‍ക്ക് ഔദ്യോഗിക മാനം കണ്ടെത്താന്‍ മുന്‍ അന്തര്‍ദേശീയ തുഴച്ചില്‍ താരങ്ങളായ ദിലീപ് കുമാര്‍, പി.ടി പൗലോസ് തുടങ്ങിയവരെ ആദരിക്കുന്ന ചടങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സായിയുടെ കീഴില്‍ പരിശീലകരായി ജോലി ചെയ്യുന്നവരാണ്. പിരിച്ചുവിട്ട അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ ഇവരും പുലിവാല് പിടിക്കുമെന്നാണ് സൂചന. ഇതിനിടെ അസോസിയേഷനെ പിരിച്ചുവിട്ട് കൊണ്ടുളള ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ് എസ്.എം ഹഷ്മിയുടെ ഉത്തരവ് സുപ്രഭാതത്തിന് ലഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  7 days ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  7 days ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  7 days ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  7 days ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  7 days ago
No Image

കോട്ടക്കലിൽ വൻതീപിടിത്തം: '200 രൂപ മഹാമേള' സ്ഥാപനം പൂർണമായി കത്തിനശിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Kerala
  •  7 days ago
No Image

യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ

crime
  •  7 days ago
No Image

സൗദിയിലെ അല്‍കോബാറില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  7 days ago
No Image

വൈദ്യുതി കണക്ഷൻ നിരക്ക് കിലോവാട്ട് അടിസ്ഥാനത്തിലേക്ക്: ഉയർന്ന തുക ശുപാർശ ചെയ്ത് കെഎസ്ഇബി

Kerala
  •  7 days ago
No Image

ബഹ്‌റൈൻ: ഇനി ക്യാമ്പിംഗ് സീസണ്‍ കാലം; രജിസ്‌ട്രേഷന്‍ 20 മുതൽ

bahrain
  •  7 days ago