HOME
DETAILS

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

  
March 03, 2026 | 2:29 AM

telanganas khammam demolition drive leaves 600 families homeless

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ 30 ഏക്കര്‍ ഭൂദാൻ ഭൂമിയിലെ വീടുകള്‍ മുന്നറിയിപ്പില്ലാതെ റവന്യൂ വകുപ്പ് പൊളിച്ചു നീക്കി. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വെലുഗുമാറ്റ്‌ലയിലെ ഭൂദാന ഭൂമിയില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ ഭൂദാന്‍ യജ്ഞ ബോര്‍ഡിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പൊലിസ് സാന്നിധ്യത്തില്‍ ഒഴിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അതേസമയം, അര്‍ധരാത്രിയില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കാതെയുള്ള ഒഴിപ്പിക്കല്‍ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി.

വെലുഗുമാറ്റ്‌ലയിലെ ഭൂദാന്‍ ഭൂമി, വിനോബ നവോദയ കോളനി എന്നിവിടങ്ങളിലെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പൊളിച്ചുനീക്കിയത്. തങ്ങള്‍ക്ക് പട്ടയമുണ്ടെന്നും ഭൂമിയില്‍ നികുതി അടയ്ക്കുന്നതായും വീടുകള്‍ക്ക് നമ്പറുണ്ടെന്നും താമസക്കാര്‍ പറയുന്നു. എന്നാല്‍, 2023 ല്‍ ബി.ആര്‍.എസ് സര്‍ക്കാരിന്റെ കാലത്താണ് ഭൂദാന്‍ ഭൂമിയിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയതെന്നും അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം ഉറപ്പാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. വെലുഗുമാറ്റ്‌ലയിലെ ഭൂദാന്‍ ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ ഒരു സര്‍വെ നടക്കുന്നതായും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ 10 ഏക്കര്‍ സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കുമെന്നും കൃഷി വകുപ്പ് മന്ത്രി തുമ്മല നാഗേശ്വര റാവുവും പറഞ്ഞു.

അതേസമയം, ഭൂദാന്‍ ഭൂമിയില്‍ വ്യാജ പട്ടയങ്ങള്‍ നല്‍കി ദരിദ്രരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചിലര്‍ തട്ടിയെടുത്തു എന്ന ആരോപണത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും അവസാസ്തവം പ്രചരിപ്പിക്കാനുമാണ് ഭാരത് രാഷ്ട്ര സമിതി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അര്‍ഹരായവര്‍ക്ക് പുരനധിവാസം ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

In a surprise move, revenue officials in Khammam, Telangana, demolished houses on 30 acres of Bhoodan land, displacing over 600 families. The operation, carried out with heavy police presence, has sparked controversy and allegations of inhuman treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  5 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  5 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  6 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  6 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  6 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  6 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  6 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

Kerala
  •  6 days ago
No Image

തകര്‍ത്ത ഡ്രോണ്‍ അവശിഷ്ടം പതിച്ച് അബൂദബിയില്‍ ഒരാള്‍ക്ക് പരുക്ക്

uae
  •  6 days ago