മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു
മണ്ണാര്‍ക്കാട്: നഗരമധ്യത്തില്‍ ഗുണ്ടാ അക്രമത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു.കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ വറോടന്‍ സിറാജുദീന്റെ മകന് സഫീര്‍ (22) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ണാര്‍ക്കാട് യു ഡി എഫ് ഹര്‍ത്താല്‍ ആചരിക്കും. കോടതിപ്പടിയിലെ തുണിക്കടയില്‍ വെച്ചാണ് സംഭവം. സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു.
രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. അക്രമി സംഘം ഓടി രക്ഷപെട്ടു.നേരത്തെ കുന്തിപ്പുഴയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് പറയുന്നു.
മരിച്ച സഫീര്‍ യൂത്ത് ലീഗ്, എം.എസ്.എഫ്.പ്രവര്‍ത്തകനാണ്. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ- ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.
സംഭവത്തില്‍ കുന്തിപ്പുഴ നമ്പിയന്കുന്നു സ്വദേശികളായ മൂന്നു പേരാണുള്ളതെന്നാണ് പ്രാഥമിക വിവരം.സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊലിസ് കാവലേര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."