ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രിയായി മുന്‍ മാധ്യമപ്രവര്‍ത്തകന്‍
സിഡ്‌നി: ആസ്‌ത്രേലിയയുടെ പുതിയ ഉപപ്രധാനമന്ത്രിയായി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആസ്‌ത്രേലിയയിലെ പ്രാദേശിക ദിനപത്രമായ 'ഡെയ്‌ലി അഡ്‌വര്‍ട്ടൈസറി'ന്റെ മുന്‍ പത്രാധിപരും കോളമിസ്റ്റുമായ മൈക്കല്‍ മക്ക്‌കോര്‍മാക്ക് ആണ് നിയമിതനായത്. മുന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയ്‌സ് രാജിവച്ച ഒഴിവിലേക്കാണു പുതിയ നിയമനം.
നാഷനല്‍ പാര്‍ട്ടി നേതാവുമായ മക്ക്‌കോര്‍മിക്ക് സ്വവര്‍ഗ സമൂഹത്തിനെതിരായ പരാമര്‍ശത്തിലൂടെ മുന്‍പ് വിവാദനായകനായിട്ടുണ്ട്. 1993ല്‍ ഒരു പത്രപംക്തിയില്‍ സ്വവര്‍ഗരതിക്കാരെ അധമര്‍ എന്നു വിശേഷിപ്പിച്ചതാണു വിവാദമായത്. മുന്‍ മാധ്യമസെക്രട്ടറിയുമായുള്ള ലൈംഗികബന്ധം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബര്‍ണാബി ജോയ്‌സ് പദവി രാജിവച്ചത്. വിവാദം ആസ്‌ത്രേലിയന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിമാര്‍ കീഴ് ഉദ്യോഗസ്ഥകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതു വിലക്കി പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."