മുസ്‌രിസിന്റെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും ആവശ്യക്കാരേറെ
ചാവക്കാട്: വേനല്‍ ചൂട് കനത്തതോടെ മുസ്‌രിസിന്റെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും പ്രിയമേറുന്നു. ഭൗമ സൂചിക പദവിയിലിടം നേടാന്‍ പോകുന്ന കൊടുങ്ങല്ലൂരിന്റ സ്വന്തം പൊട്ടുവെള്ളരി (സ്‌നാപ്പ് മെലന്‍) ചാവക്കാട്ട് ആവശ്യക്കാരേറെ. ദേശീയ പാതയോരത്ത് മണത്തല ബ്ലോക്ക് പഞ്ചായത്തിനു സമീപം കൊടുങ്ങല്ലൂര്‍ക്കാരനായാ വി.എസ് ഉമറാണ് പൊട്ടുവെള്ളരി കച്ചവടം ആരംഭിച്ചത്.
ഏറെ കാലം അജ്മാനിലും മറ്റും പ്രവാസിയായിരുന്ന ഉമര്‍ തിരിച്ചുവരിവനു ശേഷം കഴിഞ്ഞ മണത്തല നേര്‍ച്ചയോടനുബന്ധിച്ചാണ് മണത്തലയില്‍ പൊട്ടുവെള്ളരി അതിന്റെ ജൂസും വില്‍പ്പനയാരംഭിച്ചത്. പരീക്ഷാണാടിസ്ഥാനത്തിലാണ് തുടങ്ങിയതെങ്കിലും ഒരു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ കച്ചവടം വേരുറച്ചു തുടങ്ങി.
കൊടുങ്ങല്ലൂര്‍ പൊട്ടു വെള്ളരിയും ജൂസും എന്ന ഫ്‌ളക്‌സ് വച്ചാണ് കച്ചവടം. കൊടുങ്ങല്ലൂരിലെ പാടത്തുപോയി കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് ഉമര്‍പൊട്ടുവെള്ളരി വാങ്ങുന്നത്. കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍ ദേശീയപാതയില്‍ വാടനാപ്പള്ളിയിലും മണത്തലയിലുമാണ് ഈ കച്ചവടമുള്ളത്അകലെ നിന്നുതന്നെ സവിശേഷമായി തോന്നുന്ന ഫ്‌ളക്‌സ് കാണുന്നവര്‍ വാഹനങ്ങള്‍ ഒതുക്കി നിര്‍ത്തി ആദ്യംപൊട്ടുവെള്ളരിയുടെ പ്രത്യേകതയാണ് ചോദിക്കുന്നത്.
ചാവക്കാട് മേഖലയില്‍ പലയിടങ്ങളിലും പൊട്ടുവെള്ളരി കൃഷി ചെറുതായി നടക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇത് അറിയില്ലെന്ന് ഉമര്‍ പറയുന്നു. ആദ്യം ജുസ് കുടിച്ച് സ്വാദ് ആസ്വദിച്ച് നോക്കിയാണ് ചിലര്‍ പൊട്ടുവെള്ളരി തൂക്കി വാങ്ങുന്നത്. കിലോക്ക് അറുപതും ജൂസിന് മുപ്പതുമാണ് ചാവക്കാട് വില.
ചൂട് വര്‍ധിച്ചതോടെ ജൂസിനും വെള്ളരിക്കും ആവശ്യക്കാര്‍ കൂടിവരുകയാണ്. ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്ന ദീര്‍ഘ ദൂര വാഹനങ്ങളില്‍ നിന്നുള്ളവരും ജൂസ് കുടി്ക്കാറങ്ങിത്തുടങ്ങിയിട്ടുണ്ട്. പകലിന്റെ ചൂടിന് കാഠിന്യം കുറക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തന്‍ ആധിപത്യത്തിനു വെല്ലുവിളിയാണ് കൊടുങ്ങല്ലൂരിന്റെ ഈ ജനപ്രിയ വെള്ളരി. റമദാന്‍ നോമ്പ് കാലം വരെ ഇവിടെ പിടിച്ച് നില്‍ക്കാനാണ് ഉമറിന്റെ പദ്ധതി.
കൊടുങ്ങല്ലൂരിലെ പരമ്പരാഗതമായ കാര്‍ഷികോല്‍പ്പന്നമായ പൊട്ടുവെള്ളരി എറന്നാകുളം ജില്ലയുടെ ചില ഭാഗത്തും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."