HOME
DETAILS

ഡി.ജി.പി ജേക്കബ് തോമസിനിത് മധുരപ്രതികാരം

  
backup
June 01 2016 | 04:06 AM

%e0%b4%a1%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a4

പ്രജോദ് കടയ്ക്കല്‍

തിരുവനന്തപുരം: ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ വിജിലന്‍സില്‍നിന്നു പാതിയില്‍ പടിയിറങ്ങേണ്ടിവന്ന ജേക്കബ് തോമസ് ഡയറക്ടറായി തിരിച്ചുവരുമ്പോള്‍ അതു മധുരപ്രതികാരം കൂടിയാകുന്നു. ഡി.ജി.പിയുടെ കേഡര്‍ തസ്തികയായ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ജേക്കബ് തോമസിനു യോഗ്യതയും അവസരവും ഉണ്ടായിരിക്കേയായിരുന്നു അദ്ദേഹത്തെ ഒഴിവാക്കി എഡി.ജി.പിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ കഴിഞ്ഞ സര്‍ക്കാര്‍ ആ സ്ഥാനത്തു നിയമിച്ചത്.
ബാര്‍കോഴ കേസില്‍ ദ്രുതപരിശോധനയ്ക്കു പിന്നാലെ മുന്‍ധനമന്ത്രി കെ.എം.മാണിക്കെതിരേ കേസെടുത്തതോടെയാണു വിജിലന്‍സ് എഡി.ജി.പിയായിരുന്ന ജേക്കബ് തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. തുടര്‍ന്നു ബാര്‍കോഴ കേസ് അന്വേഷണത്തില്‍നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തി. ഒടുവില്‍ ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം വിജിലന്‍സ് ഡയറക്ടറാകാന്‍ അവസരം കൈവന്നെങ്കിലും അതും നിഷേധിക്കപ്പെടുകയായിരുന്നു.
    പ്രൊമോഷനു പിന്നാലെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിക്കപ്പെട്ട ജേക്കബ് തോമസ് അവിടെയും നിലപാടുകള്‍ കര്‍ശനമാക്കിയതോടെ താരതമ്യേന അപ്രധാനമായ പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സി.എം.ഡി പദവിയിലേക്ക് അദ്ദേഹത്തെ ഒതുക്കി.
എക്കാലത്തും രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണിലെ കരടായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ 31 വര്‍ഷത്തെ സര്‍വിസിനിടെ ഇരുപത്തിയേഴു വര്‍ഷത്തിലേറെ കാക്കി നിഷേധിക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തുറമുഖവകുപ്പ് ഡയറക്ടര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എം.ഡി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, മനുഷ്യാവകാശ കമ്മിഷന്‍ ഡയറക്ടര്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സീനിയര്‍ അഡൈ്വസര്‍, കെ.എസ്.എഫ്.ഡി.സി, കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തുടങ്ങി പൊലിസിനു പുറത്തെ പദവികളായിരുന്നു അദ്ദേഹത്തിനു ഏറെക്കാലം ലഭിച്ചിരുന്നത്.
പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതിനു പിന്നാലെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കപ്പെട്ട ജേക്കബ് തോമസ് പാതിയില്‍ അവസാനിപ്പിച്ച ദൗത്യങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ജേക്കബ് തോമസിന്റെ നിയമനത്തിലൂടെ വ്യക്തമായ സന്ദേശമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും നല്‍കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ക്രമവിരുദ്ധ ഇടപെടലുകള്‍ അന്വേഷിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇന്നു മന്ത്രിസഭാ യോഗം പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ പരിധിയില്‍ വരുന്ന കേസുകളില്‍ അതിവേഗം അന്വേഷണം പൂര്‍ത്തീകരിക്കുകയാകും ജേക്കബ് തോമസിന്റെ പ്രഥമ ദൗത്യം. തന്റെ നിയമനം ഒരു സന്ദേശമാണെന്നും ആ സന്ദേശം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു പുതിയ പദവി കൈവന്നശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതികേസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിനെതിരായ അന്വേഷണ ചുമതലയില്‍നിന്നു ജേക്കബ് തോമസിനെ മാറ്റിയ നടപടി വിവാദമായിരുന്നു.
ബാര്‍കോഴയ്ക്കു പുറമേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ആരോപണവിധേയരായ പാറ്റൂര്‍ ഭൂമി ഇടപാട് കേസിന്റെ അന്വേഷണ ചുമതലയും ജേക്കബ് തോമസ് വഹിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ വിജിലന്‍സില്‍ ലഭിച്ച പരാതികള്‍, മന്ത്രിമാര്‍ക്കെതിരേ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങളുടെ പൂര്‍ത്തീകരണം എന്നിവയെല്ലാം അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ വിജിലന്‍സില്‍ ആയിരിക്കേ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി തുടച്ചുനീക്കുന്നതിനു ജേക്കബ് തോമസ് തുടങ്ങിവച്ച വിജിലന്റ് കേരള പദ്ധതി ബാഹ്യഇടപെടലുകളെ തുടര്‍ന്നു നിലച്ചിരുന്നു. തുടര്‍ന്ന് എക്‌സല്‍ കേരള എന്നപേരില്‍ സമൂഹത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി അഴിമതി വിരുദ്ധ പോരാട്ടം തുടരുന്നതിനിടെയാണു വിജിലന്‍സ് ഡയറക്ടരുടെ പദവി അദ്ദേഹത്തിനു കൈവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago