സഊദിയില്‍ സിവില്‍, സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണി
റിയാദ്: സഊദിയില്‍ സിവില്‍, സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണി. ഇന്നലെ രാത്രിയോടെയാണ് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ വിവിധ പ്രവിശ്യകളിലേക്കുള്ള ഗവര്‍ണര്‍മാരെയും മേയര്‍മാരെയും നിയമിച്ചു. അഴിച്ചുപണിയില്‍ നിരവധി പേര്‍ക്ക് സ്ഥാനചലനമുണ്ടായി.
ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. അഹ്മദ് സാലിമിനെ മന്ത്രിസ്ഥാനത്ത് നിന്നും, എക്കണോമിക് കൗണ്‍സില്‍ എന്നി പദവികളില്‍ നിന്ന് ഒഴിവാക്കി. ഡെപ്യൂട്ടി തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ ഹുമൈദാനു പകരമായി പുതിയ നിയമനവും നടത്തിയിട്ടുണ്ട്. ഉപമന്ത്രി പദവിയില്‍ വനിതയെയാണ് പരിഗണിച്ചിരിക്കുന്നത്.
അല്‍ജൗഫ് ഗവര്‍ണര്‍ ഫഹദ് ബിന്‍ ബദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും മാറ്റിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യപ്രാകാരമാണിത്. പകരം ബദര്‍ ബിന്‍ സുല്‍താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയാണ് അല്‍ജൗഫ് ഗവര്‍ണറായി നിയമിച്ചത്.
അല്‍ജൗഫ് ഗവര്‍ണറായിരുന്ന ഫഹദ് ബിന്‍ ബദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ മന്ത്രി പദവിയോടൊപ്പം രാജാവിന്റെ ഉപദേശകനായി നിയമിക്കുകയും ചെയ്തു. അസീര്‍ ഡെപ്യൂട്ടി അമീറായി തുര്‍ക്കി ബിന്‍ തലാല്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും ഹായില്‍ ഡെപ്യൂട്ടി ഗവര്‍ണറായി ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ മുഖ്‌രിന്‍ രാജകുമാരനെയും നിയമിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ടെക്‌നിക്കല്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഉപമന്ത്രി പദവിയില്‍ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്ല അല്‍ മശാരി രാജകുമാരനെ നിയമിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി അണ്ടര്‍ സെക്രട്ടറിയായി മുഹമ്മദ് ബിന്‍ മുഹ്ന അല്‍ മുഹ്നയെ നിയമിച്ചു. ഡെപ്യൂട്ടി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ ഹുമൈദാനു പകരം ഡോ. അബ്ദുല്ലാ ബിന്‍ നാസര്‍ അബൂ ഇദ്‌നൈനെ തൊഴില്‍ കാര്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ ഡെപ്യൂട്ടി മന്ത്രിയായി വനിതയായ ഡോ. തമാദിര്‍ അല്‍ റമ്മഹ് യൂസുഫ് മുഗ്ബില്‍ അല്‍ റമ്മഹ്‌നെയും നിയമിച്ചിട്ടുണ്ട്. സാമൂഹ്യ ക്ഷേമ, കുടുംബ ഏജന്‍സിയുടെ സൂപ്പര്‍ വൈസര്‍ ചുമതലയും ഇവര്‍ക്ക് അധികമായി നല്‍കിയിട്ടുണ്ട്.
സൈനിക തലത്തില്‍ സഊദി അറേബ്യ എയര്‍ ഫോഴ്‌സ് സ്റ്റാഫ് ചീഫ് ആയി ജനറല്‍. ഫയ്യാദ് അല്‍ റുവൈലിയെയും സംയുക്ത സേന കമാന്‍ഡറായി ലഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ തുര്‍ക്കിയെയും സിവില്‍ അഫയേഴ്‌സിലെ ഡിഫന്‍സ് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് സ്ഥാനത്തേക്ക് ഡോ. ഖാലിദ് അല്‍ ബയാരിയെയും നിയമിച്ചു. വ്യോമ പ്രതിരോധ കമാന്‍ഡറായി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് സുഹൈം, മുത്‌ലഖ് അല്‍ അസൈമിയെ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ്, സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്‌സ് കമാന്‍ഡറായി ലഫ്റ്റനന്റ് ജനറല്‍ ജറല്ലഹ് അല്‍ ഉവൈത്, കരസേനാ കമാന്‍ഡറായി ലഫ്റ്റനന്റ് ജനറല്‍ ഫഹദ് അല്‍ മുതൈര്‍, വ്യോമ പ്രതിരോധ സേന കമാന്‍ഡറായി ലഫ്റ്റനന്റ് ജനറല്‍ മുസൈദ് അല്‍ അംറ്, വ്യോമസേന കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ തുര്‍ക്കി ബിന്‍ ബന്ദര്‍ എന്നിവരെയും സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. സഊദി റോയല്‍ കോര്‍ട്ട് ഉപദേശകനായി ജനറല്‍ റാങ്ക് പദവി നല്‍കി അബ്ദുറഹ്മാന്‍ ബിന്‍ സാലിഹ് അല്‍ ബുന്യാനെയും നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
സല്‍മാന്‍ രാജാവ് ഭരണസാരഥ്യം ഏറ്റെടുത്തതിനു ശേഷം ഇത് അഞ്ചാം തവണയാണ് മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."