HOME
DETAILS

മനുഷ്യക്കുരുതിക്കിടെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് സന്നദ്ധ സംഘങ്ങളും

  
backup
February 27 2018 | 20:02 PM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d


ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ മനുഷ്യക്കുരുതിക്കിടെ ഞെട്ടിപ്പിക്കുന്ന വേറെയും വാര്‍ത്തകള്‍ പുറത്തുവരുന്നു. യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര കാരുണ്യ, സഹായ സംഘങ്ങള്‍ സിറിയന്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണവും മരുന്ന് അടക്കമുള്ള സഹായങ്ങളുമായെത്തുന്ന സംഘം സ്ത്രീകളെ നിസഹായത മുതലെടുത്ത് ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതായാണു വെളിപ്പെടുത്തല്‍.
നേരത്തെ തന്നെ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം സന്നദ്ധ സേവകര്‍ക്കു കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തെക്കന്‍ സിറിയയില്‍ തുടരുന്നതായാണു പുതിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.
പുതിയ പരാതികളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നും വിവരം ലഭിച്ചാല്‍ യാതൊരു വിധ ദയാദാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കുമെന്നും യു.എന്‍ ഏജന്‍സികള്‍ പ്രതികരിച്ചു.
2013 മുതല്‍ ആഭ്യന്തരയുദ്ധത്തിന്റെ കെടുതിയില്‍ അകപ്പെട്ട രാജ്യത്ത് ജനങ്ങള്‍ മതിയായ ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളുമില്ലാതെയാണു ദിനങ്ങള്‍ തള്ളിനീക്കുന്നത്. ഈ അവസരം മുതലെടുത്ത് ഇവിടത്തെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ഒരു സംഘം. ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ എത്തുന്ന സ്ത്രീകളെ ലൈംഗിക ആവശ്യങ്ങള്‍ക്കു നിന്നു തരാന്‍ നിര്‍ബന്ധിക്കുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. ഇതുമൂലം ഇവിടങ്ങളിലേക്ക് ഭക്ഷണത്തിനു പോകാന്‍ പോലും ഇപ്പോള്‍ സ്ത്രീകള്‍ മടിക്കുകയാണ്.
യു.എന്നിന്റെ പോപുലേഷന്‍ ഫണ്ട് അസോസിയേഷന്‍(യു.എന്‍.എഫ്.പി.എ) സിറിയയിലെ ലിംഗപരമായ അതിക്രമങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. ഇവര്‍ക്കും ഇത്തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിഞ്ഞിട്ടും അധികൃതര്‍ കണ്ണടക്കുകയാണെന്നാണ് ഒരു വിഭാഗം സന്നദ്ധ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago