മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയെ വീഴ്ത്തി രണ്ടു സീറ്റിലും കോണ്‍ഗ്രസിന് വിജയം
ഭോപ്പാല്‍: മധ്യപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. മംഗൗളി, കോലാറസ് എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇരു മണ്ഡലങ്ങളിലും ബി.ജെ.പിയെ വീഴ്ത്തി കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തുകയായിരുന്നു.
മംഗൗളിയില്‍ ബ്രിജേന്ദ്ര സിങ് യാദവ് 2,107 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ ഭായി സാഹബ് യാദവിനെ തോല്‍പ്പിച്ചു. കോലാറസില്‍ മഹേന്ദ്ര സിങ് യാദവ് ബി.ജെ.പിയുടെ ദേവേന്ദ്ര ജയ്നിനെയാണ് തോല്‍പ്പിച്ചത്.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലത്തിലാണ് രണ്ടു നിയമസഭാമണ്ഡലങ്ങളും. പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ഈ ഉപതെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസ് പ്രതീക്ഷയോടെയാണ് കാണുന്നത്.
കഴിഞ്ഞ 24നായിരുന്നു ഇവിടെ പോളിങ് നടന്നത്. മുംഗാവലി നിയമസഭാ മണ്ഡലത്തില്‍ 77 ശതമാനവും കോലാറസില്‍ 70 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.
കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."