കോര്‍പറേഷന്‍ ബാങ്കിലും സെന്‍ട്രല്‍ ബാങ്കിലും വായ്പാ തട്ടിപ്പ്
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിനും ഓറിയന്റല്‍ ബാങ്കിനും ബാങ്ക് ഓഫ് ബറോഡക്കും പിന്നാലെ പൊതുമേഖലാ ബാങ്കുകളായ കോര്‍പറേഷന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവിടങ്ങളിലും വായ്പാ തട്ടിപ്പ്.
ജാര്‍ഖണ്ഡിലെ കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 6.77 കോടി രൂപ തട്ടിയപ്പോള്‍ ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് 2,406 കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജംഷഡ്പൂരിലെ ഓട്ടോ ഡീലര്‍ മതിയായ ഈടില്ലാതെ 10 കോടി രൂപ വായ്പയെടുക്കുകയും ഇതില്‍ 6.77 കോടി രൂപ തിരിച്ചടക്കാതെ കിട്ടാക്കടമാക്കി മാറ്റിയിരിക്കുകയാണെന്നുമാണ് ബാങ്ക് പറയുന്നത്.
രാംനന്ദി എസ്റ്റേറ്റ്‌സ് എന്ന സ്ഥാപനമാണ് വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാതെ ബാങ്കിനെ കബളിപ്പിച്ചത്. കമ്പനിയുടെ ഡയറക്ടര്‍മാരായ അഘോരി ഗോപാല്‍, സഞ്ജിത അഘോരി, അഘോരി നിഷാന്ത്, അഘോരി നിതീഷ് എന്നിവര്‍ക്കെതിരേ ബാങ്കിന്റെ പരാതിയില്‍ സി. ബി.ഐ കേസെടുത്തു. കോര്‍പറേഷന്‍ ബാങ്കിന് വേണ്ടി ഈടുകളുടെ മൂല്യനിര്‍ണയം നടത്തുന്ന സഞ്ജയ് കുമാറിനെതിരേയും കേസെടുത്തിട്ടുണ്ട്.
2014ല്‍ ബാങ്കിന്റെ പട്‌ന സോണല്‍ ഓഫിസാണ് ഷോ റൂം, സര്‍വിസ് സെന്റര്‍ എന്നിവ ആരംഭിക്കുന്നതിന് 10 കോടി രൂപ വായ്പ അനുവദിച്ചത്. ഈടുകള്‍ക്ക് വളരെ ഉയര്‍ന്ന വിലയിട്ട് മൂല്യനിര്‍ണയം നടത്തിയാണ് വായ്പ നല്‍കിയത്. വായ്പ തുക തിരിച്ചടയ്ക്കാതെ കമ്പനി കബളിപ്പിക്കുകയായിരുന്നുവെന്ന് ബാങ്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
റോട്ടോമാക് പെന്‍ കമ്പനി ഉടമ വിക്രം കോത്താരിയുടെ വായ്പാ തട്ടിപ്പിന് പിന്നാലെയാണ് കാന്‍പൂരില്‍ നിന്ന് സെന്‍ട്രല്‍ ബാങ്കിലും തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ നിന്ന് 2,406 കോടി രൂപയാണ് വായ്പയെടുത്തിരുന്നത്. ഇതില്‍ 1646.12 കോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ടെക്‌സ്റ്റൈല്‍ ഗ്രൂപ്പ് ഉടമയായ എം.പി അഗര്‍വാളാണ് വായ്പയെടുത്ത് തിരിച്ചടക്കാതെ കബളിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."