ജൈവകൃഷി: പറവകള്‍ക്കും പുണ്യകാലം
ചാവക്കാട് : നെല്പാടങ്ങളില് പഴയ കാര്‍ഷിക രീതി പുനരാരംഭിച്ചതോടെ പക്ഷി പറവകള്‍ക്ക് പുണ്യകാലം. കര്‍ഷകര്‍ പതിവ് രീതിയായ രാസവളമുപേക്ഷിച്ച് ജൈവ വളങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതോടെ പാടങ്ങളില്‍ പെരുകിത്തുടങ്ങിയ കീടങ്ങളെ തേടിയാണ് ദേശാടനക്കാരുള്പ്പടെയുള്ള പറവക്കൂട്ടം എത്തിത്തിടുടങ്ങിയത്. എളവള്ളി മുതല്‍ ഏനാമാവ് വരെ നീണ്ടുകിടക്കുന്ന കോള്‍ മേഖലയിലാണ് വിവിധ പക്ഷികള്‍ കര്‍ഷക മിത്രങ്ങളായിമാറിയതെന്ന് പ്രശസ്ത പക്ഷി നിരീക്ഷകന് പി.പി.ശ്രീനിവാസ് പറയുന്നു.
പക്ഷികള്‍ക്ക് വന്നു നില്‍ക്കാനും പാടത്തെ കീട ചലനങ്ങള്‍ നിരീക്ഷിക്കാനും മടലുകള്‍ കുത്തി നിര്‍ത്തി തെങ്ങോലകളുടെ മടലുകള്‍ നാട്ടിയാണ് കര്‍ഷകര്‍ വരവേല്‍ക്കുന്നത്. ഈ രീതിക്ക് വിജയം കണ്ടത് മറ്റു പാടശേഖരങ്ങളിലുള്ളവര്‍ക്കും പ്രചോദനമായിട്ടുണ്ട്. ഇരിപ്പിടമൊരുക്കിക്കൊടുത്തതോടെ വയലുകളില്‍ കീടങ്ങളെ മുഴുവന്‍ തിന്നൊതുക്കി ആഘോഷിക്കുന്നത്് ആനറാഞ്ചിയും കാക്കത്തമ്പുരാട്ടിയുമൊക്കെയാണ്. വയലുകളില്‍ കീടനാശിനി പ്രയോഗം നിലച്ചത് സൈബീരിയന്‍ ദേശാടകര്‍ക്കും പ്രാദേശിക ദേശാടകര്ക്കുമൊക്കെ പ്രിയമേറിയതായി വേണം കരുതാന്‍.
നേരത്തെ കതിരിടും മുമ്പെ കീടനാശിനിയടിച്ചു തുടങ്ങുന്ന കര്‍ഷകര്‍ പാടങ്ങളില്‍ ഇത്തവണ കീടനാശിനിയെ അകറ്റി നിര്‍ത്തിയത്് കോളുകളിലെത്തുന്നപക്ഷികളുടെ എണ്ണത്തിലും കനത്ത വര്ധനക്കിടയായി. സാധാരണ പറന്നു നടന്ന് ഇരതേടുന്ന അവര്‍ക്ക് ഇപ്പോള്‍ വിശ്രമത്തിലും ഇരതേടാന്‍ അവസരമൊരുക്കിക്കൊടുത്തതാണ് ഇവര്‍ക്കു ലഭിച്ച കര്‍ഷക കാരുണ്യം.
ആനറാഞ്ചിയും വേലി തത്തകളും കരിയിലയും വയല്‍ കോതിയും കതിന്വാലന് കുരുവി യും കാലിമുണ്ടിയുമൊക്കെ കൃഷിയിടങ്ങളിലെ കീടങ്ങളെ തിന്ന് തീര്‍ക്കുന്ന തിരക്കിലാണിപ്പോള്‍.രാത്രികാലങ്ങളില്‍ തെങ്ങോല മടലുകകളെ ആശ്രയിക്കുന്ന മൂങ്ങ വര്‍ഗക്കാരും ഇരതേടാനെത്തുന്നുണ്ട്. കൃഷിയിടങ്ങളിലെ വിളഞ്ഞ നെല്ല് നശിപ്പിക്കാനെത്തുന്ന എലി വര്‍ഗക്കാരെ ഒന്നടങ്കം തുരത്തുന്ന വരാണിവര്‍. എന്തുതന്നെയായാലും കീടനാശിനി ഉപയോഗിച്ചില്ലെങ്കില്‍ വിള തകരുമെന്ന വാദത്തിന് മറുപടിയാണ് ജില്ലയിലെ പല പാടങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."