HOME
DETAILS

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികള്‍ക്കും എട്ട് സീറ്റ്

  
backup
March 01 2018 | 19:03 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-8


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 19 വാര്‍ഡുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും എട്ട് വീതം സീറ്റുകള്‍ നേടി. രണ്ട് സീറ്റില്‍ സ്വതന്ത്രരും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു.
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, മലപ്പുറത്തെ വെട്ടം ഗ്രാമപഞ്ചായത്തിലെ കോട്ടേക്കാട് എന്നീ വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
കൊല്ലത്തെ അണ്ടൂര്‍, പത്തനംതിട്ടയിലെ മണ്ണീറ എന്നിവ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫും പിടിച്ചെടുത്തു. തിരുവനന്തപുരത്തെ നൂലിയോട് വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട് കൊടുവള്ളിയിലെ ഒരു നഗരസഭ വാര്‍ഡിലും വയനാട്, കാസര്‍കോട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
യു.ഡി.എഫ് വിജയിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍: പത്തനംതിട്ട-ചെറുകോല്‍-മഞ്ഞപ്രമല- ആനി (ആനി വര്‍ഗീസ്)-16, കോട്ടയം-മുത്തോലി-തെക്കുംമുറി നോര്‍ത്ത്- അഡ്വ. ജിസ്‌മോള്‍ തോമസ്-117, എറണാകുളം- രാമമംഗലം- നെട്ടൂപാടം- എന്‍. ആര്‍. ശ്രീനിവാസന്‍-147, വടവുകോട് പുത്തന്‍കുരിശ്-കരിമുകള്‍ നോര്‍ത്ത്- അബ്ദുല്‍ ബഷീര്‍. കെ. എ-173, മലപ്പുറം-വെട്ടം- കോട്ടേക്കാട്- സി. മോഹന്‍ദാസ്-61, കണ്ണൂര്‍-പേരാവൂര്‍-പേരാവൂര്‍-പൂക്കോട്ട് എം.സിറാജ്-382. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡ്- സറീനാ റഫീക്ക്-97, വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പടിഞ്ഞാറത്തറ വാര്‍ഡ്-പി. സി. മമ്മൂട്ടി-884.
എല്‍.ഡി.എഫ് വിജയിച്ചവ: കൊല്ലം- ഉമ്മന്നൂര്‍- അണ്ടൂര്‍-ബി. വി. രമാമണി അമ്മ-118, നെടുമ്പന-പുലിയില- റിനു മോന്‍. ആര്‍-188, പത്തനംതിട്ട- തണ്ണിത്തോട്-മണ്ണീറ- റ്റിജോ തോമസ്-45, ആലപ്പുഴ- എഴുപുന്ന- കുമാരപുരം- ആര്‍. ജീവന്‍-34, തകഴി- കളത്തില്‍പാലം- കെ. സുഷമ-162, തൃശൂര്‍-ചാഴൂര്‍- പഴുവില്‍നോര്‍ത്ത്- ദീപ വസന്തന്‍-288, വയനാട്-തിരുനെല്ലി-അപ്പപ്പാറ-ബിന്ദു സുരേഷ് ബാബു-190, കാസര്‍ ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് അമ്പലത്തുകര വാര്‍ഡ്- ഓമന-3690.
പാലക്കാട്- കുലുക്കല്ലൂര്‍- മപ്പാട്ടുകര വെസ്റ്റ്- രാജന്‍ പൂതനായില്‍-210 വോട്ടിനും മലപ്പുറം- തവന്നൂര്‍- കൂരട- അബ്ദുള്‍ നാസര്‍ കൂരട-467 വോട്ടിനും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചപ്പോള്‍ തിരുവനന്തപുരം-വിളപ്പില്‍-നൂലിയോട്-അജിത കുമാരി. ആര്‍.എസ് 110 വോട്ടുകള്‍ക്ക് ബി.ജെ.പിയില്‍ നിന്നും വിജയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago