HOME
DETAILS

വേനല്‍ ചൂടില്‍ നീരുറവകള്‍ വരണ്ടു തുടങ്ങി

  
backup
March 02 2018 | 03:03 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%81%e0%b4%b1%e0%b4%b5%e0%b4%95%e0%b4%b3%e0%b5%8d

ബദിയഡുക്ക: ജില്ലയില്‍ വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ നീരുറവകള്‍ വറ്റിത്തുടങ്ങി. വേനല്‍ ചൂട് 38 ഡിഗ്രി എത്തിയതോടെയാണു വളരെ നേരത്തെ ജില്ലയിലെ നീരുറവകളും പുഴകളും വറ്റിതുടങ്ങിയത്. ജില്ലയിലെ 15ഓളം നീരുറവകള്‍ ഇതിനകം പൂര്‍ണമായും വരണ്ടു കഴിഞ്ഞു. പയസ്വിനിയടക്കമുള്ള പുഴകളും വരണ്ട അവസ്ഥയിലാണ്. കാസര്‍കോട് നഗരത്തിലെ ചില കിണറുകളില്‍ ഉപ്പുവെള്ളമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അധികം വൈകാതെ നഗരത്തിലെ കിണറുകളില്‍ കുടിവെള്ളം മാത്രമേ ലഭിക്കുകയുള്ളൂ.
വടക്കേ മലബാറില്‍ ഇക്കുറി കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പു പൂര്‍ണമായും ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.
ജില്ലയിലെ 30 ശതമാനം കിണറുകള്‍ വറ്റി കഴിഞ്ഞുവെന്നാണ് ഭൂഗര്‍ഭജല വകുപ്പ് പറയുന്നത്. സ്ഥിരമായി വറ്റിവളരുന്ന എട്ടോളം ചെറുനദികള്‍ വറ്റുന്നതോടെ ജില്ലയില്‍ കുടിവെള്ള ക്ഷാമം ഇക്കുറി നേരത്തെയാവുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
നീരുറവകള്‍ നേരത്തെ വറ്റുന്നതു കാര്‍ഷിക മേഖലയെ രൂക്ഷമായി ബാധിക്കും. തടയണകളുടെ നിര്‍മാണം യഥാവിധി നടക്കാത്തതാണു നീരുറവകള്‍ വറ്റുന്നതിനുള്ള കാരണം. എന്നാല്‍ ശാസ്ത്രീയമായ തടയണ നിര്‍മാണം സമയബന്ധിതമായി നടപ്പാക്കിയാല്‍ ഒരു പരിധിവരെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനാവും. ജില്ലയുടെ വടക്കന്‍ മേഖലയിലെ മലയോര മേഖലയിലാണ് വളരെ നേരത്തെ നീരുറവകള്‍ വറ്റി തുടങ്ങിയിരിക്കുന്നത്. മലയോര പഞ്ചായത്തുകളിലെ നീരുറവകള്‍ വറ്റി തുടങ്ങിയത് താമസക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

 


ഒരുമുഴം മുന്‍പേ തടയണ നിര്‍മിച്ച് കുത്താജെ മാതൃകയായി


ബദിയഡുക്ക: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ എന്‍മകജെ പഞ്ചായത്തിലെ വാണിനഗര്‍ കുത്താജെയില്‍ ജല സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി നേരത്തെയിറങ്ങി ഒരുകൂട്ടം കര്‍ഷകര്‍ മാതൃകാ പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. കുത്താജെയിലെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചെറുകിട ജലസേചന പദ്ധതി പ്രകാരം ഒന്നരക്കോടി രൂപ ചെലവില്‍ കുത്താജെ തോടിനു കുറുകെ 18 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ ഉയരത്തില്‍ ഡാം കം ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ജലം കെട്ടി നിര്‍ത്തുവാനുള്ള ഫണ്ട് എസ്റ്റിമേറ്റില്‍ ഇല്ലാത്തതിനാല്‍ തടയണയുടെ പ്രവൃത്തി നടത്തിയില്ല.
പിന്നീട് പരിസരത്തെ തടയണ നിര്‍മാണത്തില്‍ വിദഗ്ദരായ ഹരി കൃഷ്ണ, മഹാലിംഗ നായക്, കൃഷ്ണ നായക്, ബേബി, വിജയ, അക്ഷയ് തുടങ്ങിയവരുടെ കൂട്ടായ്മയില്‍ 22000 രൂപ ചെലവില്‍ ഏകദേശം 11 അടി ഉയരത്തില്‍ തടയണ നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായതോടെ 1.5കിലോമീറ്റര്‍ വീസ്തൃതിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം 100 ഏക്കര്‍ സ്ഥലത്തെ കര്‍ഷിക വിളകള്‍ക്കും സമീപപ്രദേശങ്ങളില്‍ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിനും പരിഹരമാകും. ജലലഭ്യത കുറവാകുമ്പോള്‍ കുഴല്‍ക്കിണറുകളുടെയും മറ്റും പിന്നലെ ഓടുന്ന ഇന്നത്തെ യുവതലമുറ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന തടയണകളെയും ബണ്ടുകളെയും ഉപയോഗപ്പെടുത്തണമെന്ന് ജലസംരക്ഷണ വിദഗ്ദന്‍ ഫഡ്രെ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago