HOME
DETAILS

വിധിക്കെതിരേ ഉയരുന്ന വാദങ്ങള്‍

  
backup
June 01 2016 | 06:06 AM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%89%e0%b4%af%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%a6

ജലീല്‍ അരൂക്കുറ്റി

ഹരിതട്രൈബ്യൂണല്‍ വിധി ഏകപക്ഷീയമാണെന്നാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്്.  വിധി പെട്ടെന്നു നടപ്പാക്കണമെന്നു പറയുമ്പോഴുണ്ടാരുന്ന സാമുഹ്യപ്രശ്‌നങ്ങള്‍ കണ്ടില്ലെന്നതാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. 15 വര്‍ഷത്തെ നികുതി മുന്‍കൂര്‍ നല്‍കി നിരത്തിലിറക്കിയ വാഹനം പത്തുവര്‍ഷം കഴിഞ്ഞ്  ഓടാനാവില്ലന്നു പറയുന്നതിലെ ശരികേടാണു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.  പരിസ്ഥിതി പ്രശ്‌നങ്ങളിലും അന്തരീക്ഷമലിനീകരണത്തിലുമുള്ള ആശങ്കയാണ് ഇടപെടലിനടിസ്ഥാനമെന്നു കരുതിയാല്‍പ്പോലും മലിനീകരണപ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദമായ രേഖകളോ മറ്റു വിവരങ്ങളോ ഒന്നുമില്ലാതെയാണു ഹരിത െ്രെടബ്യൂണല്‍ വിധി പറഞ്ഞതെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
വിധി പെട്ടെന്ന്്് നടപ്പിലാക്കുമ്പോള്‍
 
നഗരത്തിലെ സ്വകാര്യ ബസുകള്‍, സ്‌കൂള്‍ വാഹനങ്ങള്‍, ഓട്ടോമൈബൈല്‍ വര്‍ക്്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് വിപണിയുമായി ബന്ധപ്പെട്ടവര്‍, സെക്കന്‍ഡ്ഹാന്‍ഡ് വിപണിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍... തുടങ്ങി വിവിധ മേഖലയിലുള്ളവരെ വിധി ബാധിക്കുമെന്നാണു പറയുന്നത്. ഓട്ടോറിക്ഷമുതല്‍ ട്രക്ക് വരെയുള്ള ലക്ഷക്കണക്കിനു വാഹനങ്ങള്‍ പെട്ടെന്ന് നിരത്തില്‍നിന്നു പിന്‍വലിക്കേണ്ടിവരുമ്പോള്‍ യാത്രയെയും ചരക്കുനീക്കത്തെയും ബാധിക്കും. ചരക്കുലഭ്യതക്കുറവ് വിലക്കയറ്റം രൂക്ഷമാകും. വാഹന ഉടമകളെ കൂടാതെ 15 ലക്ഷത്തോളം ജീവനക്കാരും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകും. രണ്ടു ലക്ഷത്തിലധികം ലോറികളെ ബാധിക്കും. ഇതില്‍ 75,000ത്തിലധികം വലിയ ട്രക്കുകളും ഉള്‍പ്പെടും.


അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള 10 വര്‍ഷം കഴിഞ്ഞ ലോറികള്‍ സംസ്ഥാനത്തു പ്രവേശിക്കുന്നതു തടയപ്പെടും. 8000 സ്വകാര്യബസുകളും 2600 കെ.എസ്.ആര്‍.ടി.സി ബസുകളും കട്ടപ്പുറത്താകും. ഒരു ബസ് നിരത്തിലിറക്കുന്നതിന് 27 ലക്ഷം രൂപയോളം ചെലവുവരും. ടൂറിസ്റ്റ് ബസാണെങ്കില്‍ 60 ലക്ഷം രൂപയാകും. 10 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ച തുക തിരികെ പിടിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ 15,000 ത്തോളം സ്‌കൂള്‍ വാഹനങ്ങളില്‍ പകുതിയും പത്തുവര്‍ഷം പിന്നിട്ടതാണ്.  കൊച്ചി നഗരത്തില്‍ വിധി നടപ്പാക്കുമ്പോള്‍ ഐലന്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 1500 കണ്ടെയ്‌നറുകളെയും 5000 ചരക്കു ലോറികളെയും 1555 സ്വകാര്യ ബസുകളെയും ബാധിക്കുന്ന നിയമം ചരക്കുമേഖലയെയും പൊതുഗതാഗത്തെയും തകര്‍ക്കും.
ട്രൈബ്യൂണല്‍ ഉത്തരവിനെ  പരസ്യമായി ആരും എതിര്‍ക്കുന്നില്ലെങ്കിലും പെട്ടെന്നൊരു നിയന്ത്രണമേര്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്ന പക്ഷക്കാരാണ് മിക്കവരും. വിധി പെട്ടെന്നു നടപ്പാക്കുന്നതിനെതിരേയുള്ള പ്രതിഷേധവും നിയമപോരാട്ടവും തൊട്ടടുത്തദിവസം മുതല്‍ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago