കണ്സെഷന് നല്‍കില്ല: ബസ്സുകള്‍ക്ക് നേരെ കല്ലേറ്; കൊല്ലം സിറ്റിയില്‍ സൂചനാ പണിമുടക്ക്
കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് നല്‍കില്ലെന്ന നിലപാടെടുത്ത സ്വകാര്യബസ്സുകള്‍ക്ക് നേരേ കെ.എസ്.യു കല്ലേറ് നടത്തി. ഇതില്‍ പ്രതിഷേധിച്ച് കൊല്ലം സിറ്റി മേഖലയില്‍ സ്വകാര്യബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ച് സൂചനാ പണിമുടക്ക് നടത്തുന്നു. കഴിഞ്ഞദിവസം വിദ്യാര്‍ഥിനിക്ക് കണ്സഷന് നല്‍കാതെ കണ്ടക്ടര്‍ ബസ്സിനുള്ളില്‍ അപമാനകരമായി സംസാരിച്ചതായി പരാതി ഉണ്ടായിരുന്നു. കൂടാതെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ച സംഭവവും വിവാദമായിരുന്നു.
ഇന്നു രാവിലെ 11.30 ഓടെ പ്രകടനമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ നാലു ബസ്സുകള്‍ക്ക് നേരേ കല്ലെറിഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ പൊലിസ് സ്ഥിതിഗതികള്‍ ശാന്തമാക്കി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് അടക്കം ഏതാനും കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കെ.എസ്.യുക്കാരെ ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."