ശീതക്കാറ്റില്‍ വിറങ്ങലിച്ച് യൂറോപ്
ലണ്ടന്‍: കനത്ത മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ഒരാഴ്ചയ്ക്കിടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചത് 55 പേര്‍. സീറോ ഡിഗ്രിയിലും കുറഞ്ഞ താപനിലയാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്തത്.
30 വര്‍ഷത്തെ ഏറ്റവും വലിയ ശൈത്യത്തിനാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സാക്ഷിയാകുന്നത്. സൈബീരിയയില്‍നിന്നുള്ള ശീതക്കാറ്റാണു പുതിയ പ്രതിഭാസത്തിനു കാരണമായത്. 'ദ ബീസ്റ്റ് ഫ്രം ഈസ്റ്റ് '(കിഴക്കില്‍നിന്നു വന്ന മൃഗം) എന്നാണു കാറ്റിനെ പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സൈബീരിയന്‍ കരടി, മഞ്ഞുപീരങ്കി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും ട്രെയിന്‍, വിമാനഗതാഗതം റദ്ദാക്കിയിട്ടുണ്ട്.
വടക്കന്‍ അറ്റ്‌ലാന്റിക് ദ്വീപരാജ്യമായ അയര്‍ലന്‍ഡിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പൊതുഗതാഗതവും ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. വൈദ്യുദിബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ദിവസങ്ങളായി കാല്‍ലക്ഷത്തോളം വീടുകളും വ്യവസായ സ്ഥാപനങ്ങളും ഇരുട്ടില്‍ കഴിയുകയാണ്. ഇവിടെ സഹായത്തിനായി ബ്രിട്ടന്‍ സൈന്യത്തെ അയച്ചിട്ടുണ്ട്.
പോളണ്ടിലും വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ മരണം സംഭവിച്ചത് ഇവിടെയാണ്. 21 പേരാണ് ഇവിടെ മരിച്ചത്. ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സെര്‍ബിയ, ചെക്ക് റിപബ്ലിക്ക്, ലിത്വാനിയ, റൊമാനിയ, സ്ലോവാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് മറ്റു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."