നഴ്സുമാരുടെ സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല
തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച നഴ്സുമാരുടെ അസോസിയേഷന് യു.എന്‍.എയുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തൊഴില്‍ ഭവനില്‍ വച്ച് യു.എന്‍.എ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയാണ് തീരുമാനമാവാതെ പിരിഞ്ഞത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും യു.എന്‍.എ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000ഓളം വരുന്ന നഴ്സുമാര്‍ ചൊവ്വാഴ്ച മുതലാണ് അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ശമ്പളവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് അഞ്ചുമുതല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ ആശുപത്രി ഉടമകള്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പണിമുടക്ക് കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് ആറാം തിയ്യതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."