മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷി
ഷില്ലോങ്: മേഘാലയയില്‍ ബി.ജെ.പി ഉയര്‍ത്തിയ വെല്ലുവിളികളെല്ലാം അതിജീവിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷി. എങ്കിലും ഭരണം പിടിക്കുക കോണ്‍ഗ്രസിന് വെല്ലുവിളിയാവും.
രാഷ്ട്രീയ അനിശ്ചിതാവസ്ഥയുള്ള മേഘാലയയില്‍ കഴിഞ്ഞ കുറേകാലമായി പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരുമാണ് ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിന് നേടാനായത് വെറും എട്ടു സീറ്റുമാത്രമാണ്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ ഇവിടങ്ങളില്‍ കാറ്റ് അനുകൂലമാക്കാന്‍ ബി.ജെ.പി കിണഞ്ഞു പരിശ്രമിച്ചിരുന്നു. കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികളെ പൂര്‍ണമായി ഇല്ലാതാക്കി സംസ്ഥാനം പൂര്‍ണമായും പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമം നടത്തിയിരുന്നത്. മതമടക്കം സകല ചീട്ടുകളും വീശിയായിരുന്നു ഇവിടങ്ങളില്‍ ബി.ജെ.പിയുടെ പ്രചാരണം.
കോണ്‍ഗ്രസിന് 21 സീറ്റിലാണ് നിലവില്‍ ലീഡുള്ളത്. എന്‍.പി.പി 16 സീറ്റിലും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ 18 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം എന്‍.പി.പിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള തയ്യാറെടുപ്പിലാവും ബി.ജെ.പി. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാതെ വരികയാണെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി എന്‍.പി.പിയുമായി ഒന്നിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."