HOME
DETAILS
MAL
അതിരപ്പിള്ളി പദ്ധതി ഊര്‍ജപ്രതിസന്ധിയുടെ ഒറ്റമൂലിയല്ല
backup
March 03 2018 | 20:03 PM
മലപ്പുറം: എന്തുവിലകൊടുത്തും അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പദ്ധതിയെ തള്ളി സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജപ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്ന് പ്രചരിപ്പിച്ച് പദ്ധതി അനിവാര്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സി.പി.എമ്മിനെ ചൂണ്ടിക്കാട്ടി പ്രമേയത്തില്‍ പറയുന്നു.
കേരളം ഇരുട്ടായാല്‍ എന്തു ചെയ്യുമെന്ന വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്ക്ക്, ബദല്‍ പദ്ധതിയെക്കുറിച്ച് ആലോചിക്കണമെന്നാണ് പ്രമയേത്തിലെ നിര്‍ദേശം. നിര്‍മാണം ആരംഭിച്ചതും പൂര്‍ത്തിയാക്കാനുള്ളതുമായ ചെറുകിട വൈദ്യുത പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും പ്രമേയത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."