'എയ്ഡഡ് സ്‌കൂള്‍ നിയമനം പി.എസ്.സിക്ക് വിടണം'
മലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനം മാനേജര്‍മാരില്‍നിന്ന് എടുത്തുമാറ്റി പി.എസ്.സിക്ക് വിടണമെന്ന സി.പി.ഐ സംസ്ഥാന സമ്മേളനപ്രമേയത്തിന് അംഗീകാരം. സംസ്ഥാനത്തെ 12800 പൊതുവിദ്യാലയങ്ങളില്‍ 65 ശതമാനവും എയ്ഡഡ് മേഖലയിലാണ്. മെറിറ്റോ സാമൂഹ്യനീതിയോ നോക്കാതെയാണ് ഇവിടെ നിയമനം നടക്കുന്നതെന്നും പ്രമേയത്തിലുണ്ട്.
ഭക്ഷ്യരംഗത്ത് കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കേരളത്തിലെ റെയില്‍വേ വികസനം അടിയന്ത പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മുഴുവന്‍ ആളുകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, തുളുഭാഷയെ ഭരണഘടനയുടെ എട്ടാംപട്ടികയില്‍ ഉള്‍പ്പെടുത്തുക, തൊഴിലാളികളുടെ പ്രതിദിന മിനിമം കൂലി 600 രൂപയായി പ്രഖ്യാപിച്ച എല്‍.ഡി.എഫ് തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുക, കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയങ്ങളും സമ്മേളനം പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."