HOME
DETAILS

യമനില്‍ സലഫി ഭീകരതയുടെ രക്തസാക്ഷിയായി സൂഫി പണ്ഡിതന്‍

  
backup
March 04 2018 | 02:03 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b2%e0%b4%ab%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0


സന്‍ആ: യമനിലെ സലഫീ ഭീകരതയുടെ ഇരയായി ഒരു സൂഫി പണ്ഡിതന്‍ കൂടി കൊല്ലപ്പെട്ടു. തെക്കന്‍ യമനിലെ ഹദര്‍മൗത്തിലുള്ള പ്രമുഖ പണ്ഡിതനായ ശൈഖ് ഹബീബ് ഐദറൂസ് ബിന്‍ അബ്ദുല്ല ബിന്‍ സുമൈത്ത് ആണ് നിസ്‌കാരത്തിനിടെ അജ്ഞാതസംഘത്തിന്റെ വെടിയേറ്റു മരിച്ചത്. സംഭവത്തിനു പിന്നില്‍ സലഫി ഭീകരരാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആത്മീയ ഉപദേശം തേടിയെത്തിയ വിശ്വാസിയാണെന്ന വ്യാജേനയാണ് അക്രമികള്‍ ഹബീബ് ഐദറൂസിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം പ്രഭാത നേരത്തെ പ്രത്യേക പ്രാര്‍ഥനയായ ദുഹാ നിസ്‌കാരം നിര്‍വഹിക്കുന്നതനിടെ സംഘത്തില്‍ ഒരാള്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സംഘം ഇവിടെനിന്നു കടന്നുകളഞ്ഞു.
ബാഅലവി സൂഫി ധാരയിലെ പ്രമുഖ ആത്മീയഗുരുവാണ് കൊല്ലപ്പെട്ട ഹബീബ് ഐദറൂസ് ബിന്‍ അബ്ദുല്ല. ഹദര്‍മൗത്തിലെ വിശ്വാസികള്‍ ആരാധനാകര്‍മങ്ങള്‍ക്കും മറ്റും നിരന്തരം ആശ്രയിക്കുന്ന വ്യക്തി കൂടിയായിരുന്നു. യമനിലെ ഉന്നത ഇസ്‌ലാമിക പാഠശാലകളില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികളുമായും അദ്ദേഹം ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ ഇതിനു മുന്‍പും സുന്നി പണ്ഡിതര്‍ക്കെതിരേ സലഫി ഭീകരവാദികളുടെ ആക്രമണമുïായിരുന്നു. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിനെതിരേയും മുന്‍പ് ഭീകരാക്രമണം നടന്നിരുന്നു. ഏദനില്‍ നിരവധി മതപണ്ഡിതരെ ഐ.എസ്, അല്‍ഖാഇദ അടക്കമുള്ള ഭീകരസംഘങ്ങള്‍ വകവരുത്തുകയും ചെയ്തിട്ടുï്.
സംഭവത്തെ യമന്‍ പ്രധാനമന്ത്രി അഹ്മദ് ഉബൈദ് ബിന്‍ ദാഗിര്‍ അപലപിച്ചു. സത്യസന്ധതയുടെയും ധാര്‍മികചിന്തയുടെയും കാര്യത്തില്‍ പേരുകേട്ട രാജ്യത്തെ പ്രമുഖ മിതവാദി ശബ്ദങ്ങളില്‍ ഒരാളായിരുന്നു ബിന്‍ സുമൈത്തെന്ന് അദ്ദേഹം അനുശോചന കുറിപ്പില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago