കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്റെ അന്ത്യം കുറിക്കും: രമേശ് ചെന്നിത്തല
ആലപ്പുഴ: സി.പി.എം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയം കേരളത്തില്‍ അവരുടെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം കേരളഘടകത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് ഇന്ത്യയില്‍ സി.പി.എം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത്. എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സി.പി.എമ്മിന്റെ അവസാന മണ്ടത്തരമാണ് കോണ്‍ഗ്രസുമായി ബന്ധം വേണ്ടാ എന്ന നിലപാട്.യു.ഡി.എഫ് രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായി കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ കേരളത്തില്‍ അധപതിച്ചു കഴിഞ്ഞു. ഇതിന് ഓശാന പാടുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. സഫീറിന്റെയും, മധുവിന്റെയും വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് മട്ടന്നൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ വീടും സന്ദര്‍ശിക്കാമായിരുന്നു. കൊലയാളികള്‍ സ്വന്തം പാര്‍ട്ടിക്കാരാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് അദ്ദേഹം സന്ദര്‍ശിക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശുഹൈബിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നത് വരെ രാഷ്ട്രീയ നിയമപോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തി വന്ന രാപ്പകല്‍ സമരം ഇന്ന് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."