വാഹനാപകടം: ദേശീയപാതയില്‍ സ്ഥലപരിശോധന നടത്തി
തിരൂരങ്ങാടി: അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ദേശീയപാതയില്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ മോട്ടോര്‍വാഹന വകുപ്പധികൃതര്‍ റോഡിന്റെ വീതി പരിശോധിച്ചു. പൂക്കിപറമ്പ് മുതല്‍ കക്കാട് വരെയുള്ള സ്ഥലങ്ങളിലാണ് ഇന്നലെ ഉച്ചക്ക് പരിശോധന നടത്തിയത്. ഈ ഭാഗം അപകട സാധ്യത വര്‍ധിച്ച ബ്ലാക്ക് സ്പോട്ട് മേഖലയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. റോഡ് വീതികൂട്ടിയതോടെ അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ ദിവസം കാച്ചടിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചിരുന്നു. ഈഭാഗങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
സ്ഥിരം ഡിവൈഡര്‍ സ്ഥാപിക്കാനുള്ള വീതി ഈ ഭാഗങ്ങളിലില്ലെന്ന് അധികൃതര്‍ റോഡ് അളന്ന് വിലയിരുത്തി. താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടറുടെ അനുമതി തേടും. ഇതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ്, പൊലിസ്, ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. തിരൂരങ്ങാടി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി. അനുമോദ് കുമാര്‍, സി.കെ അജില്‍കുമാര്‍, പൊതുമരാമത് വകുപ്പ് ഉദ്യാഗസ്ഥരായ വിനോദ്, അനില്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."