റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡ്; നടപടികള്‍ തുടങ്ങി
തിരൂര്‍: തിരൂര്‍ നഗരത്തിലെ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതോടെ അപ്രോച്ച് റോഡിനായുള്ള നടപടികള്‍ തുടങ്ങി.
അപ്രോച്ച് റോഡ് നിര്‍മാണത്തിന് മുന്നോടിയായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മണ്ണു പരിശോധ പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തെ പൊതുമരാമത്ത് വകുപ്പ് വിഭാഗത്തില്‍ നിന്ന് ഡിസൈന്‍ ലഭ്യമാകുന്നതോടെ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതിയ്ക്കും ഭരണാനുമതിയ്ക്കുമായി സമര്‍പ്പിക്കാനാണ് തീരുമാനം.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മൂന്നുമാസത്തിനകം അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എം അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു.
അടുത്ത ആഴ്ച തന്നെ തിരുവനന്തപുരത്തെ ഓഫിസില്‍ നിന്ന് ഡിസൈന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ദക്ഷിണ റെയില്‍വെയാണ് പാലം പണിതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."