അവിശ്വാസ പ്രമേയം പാസായി; കല്‍പ്പറ്റ നഗരസഭ ഇനി എല്‍.ഡി.എഫ് ഭരിക്കും
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ യു.ഡി.എഫ്ന് ഭരണം നഷ്ടമായി.ജനതാദള്‍ യു മുന്നണി വിട്ട ശേഷം നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടിക്കെതിരെ എല്‍.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. 13നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.
28 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 13 അംഗങ്ങളാണുള്ളത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് പത്തും സി.പി.ഐക്ക് രണ്ടും അംഗങ്ങളുണ്ട്.
ജനതാദള്‍ (യു) വിന്റെ അംഗങ്ങളായ ഡി. രാജന്, ബിന്ദു ജോസ്, സ്വതന്ത്ര അംഗം രാധാകൃഷ്ണന് എന്നിവര്‍ അനുകൂലമായി വോട്ടു ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് കല്‍പ്പറ്റ നഗരസഭയില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുന്നത്.
സി.പി.എം നേതൃത്വത്തില്‍ സ്വതന്ത്ര അംഗവും രണ്ട് ജനതാദള്‍ അംഗങ്ങളും ഉള്‍പ്പെടെ 15 അംഗങ്ങള്‍ ഒപ്പിട്ട് നല്കിയ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ജനതാദള്‍( യുണൈറ്റഡ്) രണ്ടംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."