HOME
DETAILS

കരച്ചിലും പിണങ്ങലും പഴങ്കഥ; പ്രവേശനോത്സവം പൊളിച്ചു സ്വന്തം ലേഖിക

  
backup
June 01 2016 | 22:06 PM

%e0%b4%95%e0%b4%b0%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b4%e0%b4%99%e0%b5%8d

കോഴിക്കോട്: കരച്ചിലും പിണങ്ങലും വാശി പിടിക്കലും പഴങ്കഥയാക്കി രക്ഷിതാക്കളുടെ വിരലില്‍ തൂങ്ങി അവര്‍ ആദ്യമായി സ്‌കൂളിലെത്തി. പിന്നെ വാദ്യഘോഷത്തിന്റെ അകമ്പടിയില്‍ സ്‌കൂള്‍ മുറ്റത്തേക്ക്. ചെണ്ട മേളവും ബാന്റ് മേളവും താളം പകര്‍ന്ന ഘോഷയാത്രയില്‍ പുത്തനുടുപ്പും വര്‍ണത്തൊപ്പിയും ബലൂണുകളുമായി ഒന്നാം ക്ലാസുകാര്‍ അണിനിരന്നു. ചിലര്‍ക്ക് അതിരറ്റ ആഹ്ലാദം, കുസൃതിത്തരങ്ങളുമായി മറ്റു ചിലര്‍, ഭീതിയോടെ വിതുമ്പലടക്കിയും ചില കുരുന്നുകള്‍. കൗതുകക്കാഴ്ചകളായിരുന്നു എങ്ങും.
എവിടേക്ക് നോക്കണമെന്നറിയാതെ കുരുന്നുകള്‍ ഒരു നിമിഷം അന്തിച്ചു നിന്നു. പിന്നെ മുന്നില്‍ പല നിറത്തില്‍ നിരന്ന ബലൂണുകളിലേക്കും തൂങ്ങിയാടുന്ന കളിപ്പാട്ടങ്ങളിലേക്കും കണ്ണോടിച്ചു. കണ്ണെടുക്കും മുന്‍പേ അവയോരോന്നും അധ്യാപകര്‍ അവരുടെ കൈകളിലെത്തിച്ചപ്പോള്‍ കുഞ്ഞിക്കണ്ണുകളില്‍ അതിശയത്തിന്റെ തെളിച്ചം. മധുര പലഹാരങ്ങളും മിഠായിപ്പൊതികളുമായി ചേച്ചിമാരും ചേട്ടന്‍മാരും എത്തിയപ്പോള്‍ ചിലര്‍ ബലൂണ്‍ നിലത്തിട്ട് മിഠായികള്‍ വാങ്ങി. മറ്റു ചിലര്‍ ബലൂണുകള്‍ കടിച്ചു പിടിച്ച് മിഠായിക്കായി കൈനീട്ടി. മഴ മാറി നിന്ന ഇത്തവണത്തെ പ്രവേശനോത്സവം കുരുന്നുകള്‍ക്കും ഏറെ ഹൃദ്യമായി.
എല്ലാം നോക്കിയും കണ്ടും ക്ലാസുകളിലെത്തിയ കുരുന്നുകളെ കാത്ത് വിപുലമായ പരിപാടികളാണ് അധ്യാപകര്‍ ഒരുക്കിയത്. പാട്ടുകളും കഥയുമായി കുരുന്നുകളുടെ ശ്രദ്ധ അധ്യാപകര്‍ പിടിച്ചുപറ്റിയപ്പോള്‍ കരയാനൊരുങ്ങിയ കുസൃതിക്കുടുക്കകളില്‍ പലരും കരയാന്‍ മറന്നുപോയി. സങ്കടമടക്കാനാകാതെ കരഞ്ഞു പോയ ചിലരെ കരയുകയും ചിരിക്കുകയും ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ നല്‍കി അധ്യാപകര്‍ ആശ്വസിപ്പിച്ചു. അക്ഷരലോകത്തെത്തിയ കുരുന്നുകള്‍ക്ക് ഓലത്തൊപ്പിയും ഓലപ്പീപ്പിയുമെല്ലാം നല്‍കി പഴമയിലേക്കു തിരിച്ചു പോയി ചാലപ്പുറം ഗണപത് എല്‍.പി സ്‌കൂള്‍ വ്യത്യസ്തമായി. ആദ്യമായി ഓലത്തൊപ്പി കണ്ട കുരുന്നുകളിലധികവും പോകും വരെ തൊപ്പിയുടെ ഭംഗി നോക്കിയും തൊപ്പി തലയില്‍ വച്ചും കളിച്ചിരുന്നു.
അതേസമയം ഡിജിറ്റല്‍ ക്ലാസ്മുറികളൊരുക്കിയ സ്‌കൂളുകളും കുറവല്ല. ക്ലാസില്‍ പരിചയപ്പെടല്‍ നടക്കുന്നതിനിടെ ചിലര്‍ ജനലിലൂടെ അമ്മയെയും സഹോദരങ്ങളെയും തിരഞ്ഞു. തിരച്ചിലിനൊടുവില്‍ ലക്ഷ്യത്തിലെത്തിയ ചിലര്‍ ക്ലാസില്‍ അധ്യാപകരുള്ളത് മറന്ന് എഴുന്നോറ്റ് ഓടാനും റെഡിയായി. പിന്നേയും ബലൂണുകളും മിഠായികളും വേണ്ടി വന്നു അവരെ അടക്കിയിരുത്താന്‍. ക്ലാസില്‍ നിന്നിറങ്ങിയ ചിലര്‍ ബാന്റ് മേളക്കാര്‍ക്ക് ചുറ്റുകൂടി ബാന്റടിക്കാന്‍ തുടങ്ങി. മറ്റു ചിലര്‍ ചുമരുകളിലെ കുരങ്ങനേയും മാനിനേയും ആനയേയുമെല്ലാം തൊട്ടു നോക്കി കൗതുകം പൂണ്ടു.
ജില്ലയിലെ സ്‌കൂളുകളിലെല്ലാം നവാഗതരെ സ്വീകരിക്കാന്‍ വലിയ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്. പല സ്‌കൂളുകളിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും പക്ഷിമൃഗാദികളുടെയും വര്‍ണചിത്രങ്ങളുമായാണ് ക്ലാസ്മുറികള്‍ നവാഗതരെ വരവേറ്റത്. പ്രവേശനോത്സവത്തിനു മുന്നോടിയായി നഗരത്തിലൂടെ വര്‍ണാഭമായ ഘോഷയാത്രയും ഒരുക്കി.
അനാദായകരമെന്ന മുദ്ര കുത്തി അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ജില്ലയിലെ 517 പ്രൈമറി സ്‌കൂളുകളും 68 അപ്പര്‍ പ്രൈമറി സ്‌കൂളുകളും വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനായി  മനോഹരമായ പ്രവേശനോത്സവമാണ് ഒരുക്കിയത്. ഇരുപത് കുട്ടികള്‍ പോലും ആകെയില്ലാത്ത ജില്ലയിലെ 44 സ്‌കൂളുകളിലും നവാഗതര്‍ക്ക് പ്രൗഢോജ്വല സ്വീകരണമാണ് അധ്യാപകര്‍ നല്‍കിയത്. വിപുലമായ കലാപരിപാടികള്‍ക്കു ശേഷം ഉച്ചയ്ക്ക് സദ്യയും കഴിച്ചാണ് കുരുന്നുകള്‍ വീട്ടിലേക്കു മടങ്ങിയത്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago