നരക്കോട് ഭാഗത്ത് വയല്‍ നികത്തല്‍ വ്യാപകം
മേപ്പയ്യൂര്‍: പഞ്ചായത്തിലെ നരക്കോട് ഭാഗത്ത് മണ്ണടിച്ച് വയല്‍ നികത്തല്‍ വ്യാപകം.
കൊഴുക്കല്ലൂര്‍ വില്ലേജ് പരിധിയിലുള്ള നാഗത്തിങ്കല്‍ താഴെ, വടേ കൊടക്കാട് ഭാഗം, പഞ്ചായത്ത് അധീനതയിലുള്ള കാപ്പ് എന്നിവിടങ്ങളിലാണ് പകലും രാത്രിയുമായി മണ്ണടിക്കുന്നത്. റവന്യൂ, വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് വയല്‍ നികത്തുന്നതെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്.
മണ്ണും ലോറിയും
പിടിച്ചെടുത്തു
മേപ്പയ്യൂര്‍: നരക്കോട് പ്രദേശം കേന്ദ്രീകരിച്ച് വ്യാപകമായി മണ്ണടിച്ച് വയല്‍ നികത്തുന്നുണ്ടന്ന പരാതിയില്‍ കൊഴുക്കല്ലൂര്‍ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ കെ. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നരക്കോട് വയലില്‍ മണ്ണുമായി വന്ന നിസാന്‍ ലോറി പിടിച്ചെടുത്തു.
കെ.എല്‍ 56 എം. 9836 നമ്പറുള്ള ലോറിയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലോറിയും മണ്ണും കൊയിലാണ്ടി തഹസില്‍ദാര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."