ജനകീയമായി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നാട് ഉത്സവമാക്കി
ഫറോക്ക്: ജനകീയ കൂട്ടായ്മയില്‍ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും നാട് ഉത്സവമാക്കി. റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയില്‍ നവീകരിച്ച ഫറോക്ക് ചന്തക്കടവ് - ചന്ത റോഡാണ് ആഘോഷാരവത്തോടെ പൊതുജനത്തിനായി തുറന്നു കൊടുത്തത്. വാഹനഗതാഗതം ദുരിതമായിരുന്ന റോഡ് പുതുക്കി പണിതതിന്റെ ആഹ്ലാദവുമായി പ്രദേശവാസികള്‍ ഒന്നടങ്കം ഉദ്ഘാടന ചടങ്ങിനെത്തി.
എട്ടുലക്ഷം രൂപ ചെലവിട്ടു ഫറോക്ക് ചന്ത ഏരിയ റസിഡന്റ്‌സ് കോഡിനേഷന്‍ കമ്മറ്റിയാണ് റോഡ് വീതികൂട്ടി വികസിപ്പിച്ചു സഞ്ചാര യോഗ്യമാക്കിയത്. വി. മുഹമ്മദ് ഹസ്സന്‍, കെ.കുഞ്ഞലവി, കെ.എം.എ ലത്തീഫ്, പി.രാധാകൃഷ്ണന്‍, പി.കെ ഹാജറ, വളപ്പില്‍ സെയ്തു മുഹമ്മദ്, അബൂബക്കര്‍ കല്ലായ്, പി.ശ്രീനിവാസന്‍, കെ.ഹസ്സന്‍, പി.ഹൈദരലി, എം.റിയാസ്, പി.കുഞ്ഞിപ്പൗക്ക എന്നിവര്‍ ചേര്‍ന്നാണ് ഗതാഗതത്തിനു തുറന്നത്. കെ.മന്‍സൂര്‍, എം.സൈതലവി, കെ.വി അഷ്‌റഫ്, കെ.ഫൈസല്‍ റഹ്മാന്‍, ടി.അബ്ദുല്‍ റസാഖ്, വി.ഇസ്ഫുറഹ്്മാന്‍, സക്കീര്‍ പാറക്കാട്ട്, കെ.വി അബ്ദുറഹിമാന്‍, ടി.അബ്ദുല്‍ ജബ്ബാര്‍, വി.അബ്ദുല്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."