പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്
കണിയാമ്പറ്റ: കുട്ടികളുടെ ആരോഗ്യ സുസ്ഥിതി ഉറപ്പ് വരുത്തുക എന്ന ലക്ഷത്തോടെയുള്ള ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ. യു.പി.സ്‌കൂളില്‍ നടന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടം ലോകോത്തര നിലവാരത്തിലുള്ളതാണെന്നും ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികളിലൂടെയാണ് കൈവരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.പി ജയേഷ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളില്‍ കാണുന്ന വിളര്‍ച്ച, ക്ഷീണം പഠനവൈകല്യം പോലുളള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിരശല്യമാണ് പ്രധാനകാരണമെന്നും കൈകഴുകാതെയും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ വില്‍പ്പന നടത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും കുട്ടികളില്‍ വിരശല്യത്തിന് കാരണമാകുമെന്നും കുട്ടികളുടെ ശാരീരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി അല്‍ബന്റ്‌സോള്‍ ഗുളികകള്‍ കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ. ദേവകി അധ്യക്ഷയായി. ഡെ.ഡി.എം.ഒ ഡോ.കെ സന്തോഷ് വിരവിമുക്തിദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് പദ്ധതി വിശദീകരിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാംദാസ്, വാര്‍ഡ്‌മെമ്പര്‍ റഷീന സുബൈര്‍, ഡോ.കെ.എസ്.അജയന്‍ എന്നിവര്‍ സംസാരിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ, പനമരം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞായിഷ, കണിയാമ്പറ്റ ഗവ. യു.പി.സ്‌കൂള്‍ പ്രധാന അധ്യാപിക ടി.ടി ചിന്നമ്മ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ ജാഫര്‍ ബീരാളി തക്കാവില്‍, ജില്ലാ മലേറിയ ഓഫിസര്‍ രാഘവന്‍, അസി. ലെപ്രസി ഓഫിസര്‍ ബി.ഡി സാനു, വരദൂര്‍ പി.എച്ച്.സി. മെഡിക്കല്‍ ഓഫിസര്‍ ഡോ. സോജ, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആഷാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അനിത, ആദര്‍ശ്, രാജേഷ് എന്നിവര്‍ ചേര്‍ന്ന് നാടന്‍ പാട്ടും അവതരിപ്പിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.പി ദിനീഷ് സ്വാഗതവും ജില്ലാ മാസ് മീഡിയാ ഓഫിസര്‍ കെ ഇബ്രാഹിം നന്ദിയും പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."