കൗതുകം..അമ്പരപ്പ്..ആവേശം; ഗംഭീരമായി പ്രവേശനോത്സവം
കണ്ണൂര്‍: സ്‌കൂളിലേക്കു അച്ഛനമ്മമാരുടെ കൈവിരലില്‍ തൂങ്ങിയെത്തിയ നവാഗതര്‍ക്കു ആദ്യം കൗതുകമായിരുന്നു. സ്‌കൂളിലെ അലങ്കാരങ്ങളും പുതിയ കൂട്ടുകാരെയും കിട്ടിയപ്പോള്‍ അമ്പരപ്പ് ആവേശത്തിനു വഴിമാറി. പുസ്തകങ്ങളും പെന്‍സിലും മുധുരപലഹാരവും ബലൂണുകളും കൈനിറയെ കിട്ടിയതോടെ പലരും മിടുക്കരായി. ജില്ലയിലെ സ്‌കൂളുകളിലെ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായി നടത്തി.
പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി വലിയ മാടാവില്‍ ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ നിയുക്ത എം.എല്‍.എ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ അക്ഷരദീപം തെളിയിച്ചു. തുടര്‍ന്ന് അക്കാദമിക് കലണ്ടര്‍ പ്രകാശനവും പ്രവേശനോത്സവ ഗാനാലാപനവും നടന്നു.
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്ത എം.എല്‍.എ കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്റെ അധ്യക്ഷനായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ സുരക്ഷാ സന്ദേശങ്ങളും മാതൃകാ സ്‌കൂള്‍ പദ്ധതി അവതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."