HOME
DETAILS
MAL
വൈകല്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
backup
March 07 2018 | 07:03 AM
മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റും അങ്ങാടിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിച്ച് എന്ന സംഘടനയും സംയുക്തമായി വൈകല്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. എം.പി.കെ മേനോന് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് എം.പി.എം ഹമീദ്കുരിക്കള് അധ്യക്ഷനായി.
മനശാസ്ത്ര വിദഗ്ധരായ ഹസീന സാദിഖ്, സീനത്ത്ഹംസ, സോഷ്യല്‍ വര്‍ക്കര്‍ ജിന്റോ സെബാസ്റ്റിയന് എന്നിവര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി തഹസുല്ദാര് പി. രഘുനാഥ്, ജാഫര്‍ ചാളക്കണ്ടി, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ. നിവില്‍ ഇബ്രാഹീം, സക്കീര്‍ ചമയം, എ. മുഹമ്മദാലി തുടങ്ങിയവര്‍സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."