ഇ.കെ അയമു പുരസ്‌കാരം യു.എ ഖാദറിന് സമ്മാനിച്ചു
നിലമ്പൂര്‍: മലബാറിന്റെ നവോഥാനത്തിന് വഴിയൊരുക്കിയ നാടകമാണ് ഇ.കെ അയമുവിന്റെ 'ജ് ഒരു നല്ല മന്‌സനാകാന്‍ നോക്ക് 'എന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. എസ്.എ ജമീല്‍ സ്മൃതിസദസിന്റെ നേതൃത്വത്തില്‍ ഇ.കെ അയമു പുരസ്‌കാരം കഥാകൃത്ത് യു.എ ഖാദറിന് നല്‍കി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും മാനിവികതയുമാണ് നാടകപ്രസ്ഥാനം പകര്‍ന്നു നല്‍കിയതെന്നും ആലങ്കോട് പറഞ്ഞു.
25,000 രൂപവും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, വി.ആര്‍ സുധീഷ് എന്നിവരടങ്ങുന്ന ജൂറിയാണ് യു.എ ഖാദറിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ജമീല്‍ സ്മൃതി സദസ് രക്ഷാധികാരി ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷനായി. നിലമ്പൂര്‍ ആയിഷ, ഫൈസല്‍ എളേറ്റില്‍, ബഷീര്‍ ചുങ്കത്തറ, നഗസഭ സ്ഥിരസമിതി ചെയര്‍മാന്‍മാരായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, കൗണ്‍സിലര്‍ മുജീബ് ദേവശേരി, അഡ്വ. ബാബു മോഹനക്കുറുപ്പ്, കെ. മുഹമ്മദ്കുട്ടി, പി.കെ മുഹമ്മദ്, കെ.ടി അബു, ഇ.കെ ബഷീര്‍, ഇ.കെ മുഹമ്മദ് സംസാരിച്ചു.
പഴയകാല നാടക പ്രവര്‍ത്തകരെയും എസ്.എ ജമീല്‍, ഇ.കെ അയമു, കെ.ജി ഉണ്ണീന്‍ എന്നിവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. തുടര്‍ന്ന് എടപ്പാള്‍ വിശ്വനും രഹ്‌നയും ചേര്‍ന്നവതരിപ്പിക്കുന്ന ഗാനസദസും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."