HOME
DETAILS
MAL
രാജധാനി എക്സ്പ്രസ് ഇരുപത് മിനുട്ടോളം നിര്‍ത്തിയിട്ടു
backup
June 01 2016 | 22:06 PM
ചെറുവത്തൂര്‍: എന്‍ജിനില്‍ നിന്നുള്ള പൈപ്പ് ലൈനില്‍ ലീക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജധാനി എക്സ്പ്രസ് ഇരുപത് മിനുട്ടോളം ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.
ഇന്നലെ രാത്രി 7.15 ഓടെയാണ് ട്രെയിന്‍ ചെറുവത്തൂരില്‍ എത്തിയത്. യാത്ര തുടരാനാകാത്ത സാഹചര്യമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയും ട്രെയിനില്‍ തന്നെയുണ്ടായിരുന്ന സാങ്കേതിക വിദഗ്ധര്‍ പ്രശ്നം പരിഹരിക്കുകയുമായിരുന്നു.
7.35 ഓടെയാണ് യാത്ര പുനരാരംഭിച്ചത്. ഇതേ തുടര്‍ന്ന് മറ്റു വണ്ടികള്‍ ഈ സമയമത്രയും സമീപ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."