പഞ്ചായത്ത് വികസന സെമിനാര്‍
ഇരിക്കൂര്‍: കൂടാളി പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി നൗഫല്‍ അധ്യക്ഷനായി. കരട് പദ്ധതി രേഖ വികസന കാര്യ ചെയര്മാന് കെ.വി കൃഷ്ണന് അവതരിപ്പിച്ചു. കെ. മഹിജ, കെ.വി മോഹനന്, കെ.എന്‍ ബിന്ദു, പി.കെ വിജയന്, സെക്രട്ടറി എന്‍.യു ഇബ്രഹിം, പി.കെ അജേഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഡോ. പി.എ മധുജിത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങ് ആരംഭിച്ചത്.
കേളകം: ഐശ്വര്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കേളകം പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന് അധ്യക്ഷയായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കമ്മ സ്കറിയ കരട് വികസന രേഖ അവതരിപ്പിച്ചു. എസ്.ടി രാജേന്ദ്രന് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന് അടുക്കോലില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ലിസി ജോസഫ്, ജാന്‍സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ അശോക് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് ജോസഫ് നടപ്പുറം, മാത്യു പറമ്പന്‍, പഞ്ചായത്ത് സെക്രട്ടറി ബാലചന്ദ്രന്, പഞ്ചായത്ത് അംഗങ്ങളായ മനോഹരന് മരാടി, ജോയി വേളുപുഴ, ശാന്താ രാമചന്ദ്രന്, വി.ടി ജോയി, ഷിന്റോ മുഞ്ഞനാട്ട്, ലീലാമ്മ കുറുപ്പന്‍ചേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."