കരീബിയന്‍സ് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍
തളിപ്പറമ്പ്: എസ്.എഫ്.എ അംഗീകൃത രണ്ടാമത് കരീബിയന്‍സ് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എട്ടു മുതല്‍ ഏപ്രില്‍ ഒന്ന് വരെ നടക്കും. തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 പ്രമുഖ സെവന്‍സ് ടീമുകള്‍ മാറ്റുരയ്ക്കും. എട്ടിന് രാത്രി 8ന് ഫുട്‌ബോള്‍ താരം സി.കെ വിനീത് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഒരേ സമയം അയ്യായിരം പേര്‍ക്ക് വരെ ഇരുന്ന് കളികാണാനുള്ള സൗകര്യം ഗാലറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി വാനിഷിങ് സ്‌പ്രേ ഉപയോഗിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേള എന്ന പ്രത്യേകതയും ഇത്തവണ ടൂര്‍ണമെന്റിനുണ്ട്.
ദിവസേന രാത്രി 8നാണ് മത്സരങ്ങള്‍. ലിന്‍ഷാ മണ്ണാര്‍ക്കാടും ഫ്രണ്ട്‌സ് മമ്പാടും തമ്മിലാണ് ഉദ്ഘാടന മത്സരം. 25 മുതല്‍ 28 വരെ ക്വാര്‍ട്ടര്‍ മത്സരങ്ങളും 29, 30 തിയതികളില്‍ സെമി ഫൈനലും നടക്കും. ഒന്നിനാണ് ഫൈനലെന്ന് പി.പി മുഹമ്മദ് നിസാര്‍, ദില്‍ഷാദ് പാലക്കോടന്‍, കെ. സിദ്ദീഖ്, ജസീം വലിയകത്ത്, കെ. സലിം, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടൂര്‍ണമെന്റിനു മുന്നോടിയായി ഇന്നലെ പാട്ടുവണ്ടി പ്രചാരണം സംഘടിപ്പിച്ചു. ഉണ്ടപ്പറമ്പ് മൈതാനിയില്‍ യുവസംവിധായകനും പത്ര പ്രവര്‍ത്തകനുമായ റിയാസ് കെ.എം.ആര്‍ ഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ദില്‍ഷാദ് പാലക്കോടന്‍ അധ്യക്ഷനായി. കെ. സിദ്ദീഖ്, എം. ഹസ്സന്‍, കെ. സലിം, മുഹമ്മദ് അസ്ഹര്‍, മുത്തലിബ് പുഷ്പഗിരി, മുനീര്‍ ഗസല്‍, ജംഷീര്‍ മന്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."